അഹമ്മദാബാദ് വിമാനാപകടം: തകർന്ന ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഗുജറാത്ത് സർക്കാർ പുനർനിർമ്മിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: കഴിഞ്ഞ വർഷം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ പൂർണ്ണമായും തകർന്ന ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയം ഗുജറാത്ത് സർക്കാർ പുനർനിർമ്മിക്കുന്നു.. 105 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഇവിടെ ഒരുക്കുക. അന്ന് എയർ ഇന്ത്യ വിമാനം മേഘാനി നഗറിലെ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് തകർന്നുവീണ് തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 19 പേരും ഉൾപ്പെടെ ആകെ 260 പേരുടെ ജീവനാണ് ആ ദരുന്തത്തിൽ പൊലിഞ്ഞത്.

എന്നാൽ അപകടത്തിന് ശേഷം നടത്തിയ വിദഗ്ധ പരിശോധനയിൽ അവശേഷിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ കൂടി തീർത്തും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൂർണ്ണമായ പുനർനിർമാണത്തിന് സർക്കാർ തയ്യാറായത്. മെഡിക്കൽ വിദ്യാർത്ഥികൾക്കായി 236 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റൽ സമുച്ചയമാണ് ഇവിടെ ഉയർന്നുവരിക. ഹോസ്റ്റലിന്റെ നിർമാണത്തിനായുള്ള നഷ്ടപരിഹാര തുകയായി എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റ ഗ്രൂപ്പ് 53.12 കോടി രൂപ സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...