മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം. മദ്യത്തിന്റെ നികുതി കുറയ്ച്ചുകൊണ്ട് ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയ വിഡി സതീശന്റെ നടപടിയാണ് ചര്‍ച്ചാ വിഷയമായത്. ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി പറയാതെ കള്ള പ്രചാരവേലകള്‍ നടത്തി പുകമറ സൃഷ്ടിക്കാനാണ് ചിലമാധ്യമങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി കുറച്ച് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല. അതുവഴി മദ്യം ഒഴുക്കുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിട്ടില്ല.

കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന് ഹോര്‍ട്ടി വൈനിനും ഹോര്‍ട്ടി ലിക്വറിനും അനുമതി നല്‍കുകയാണ് ചെയ്തത്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം കണക്കിലെടുത്ത് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കുകയും ചെയ്തു. 2022 – 23 ലെ മദ്യ നയത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. നിയമസഭാ സബ്ജക്ട് കമ്മിറ്റി ഉള്‍പ്പെടെ ചര്‍ച്ച ചെയ്താണ് ഇത്തരം വിഭാഗങ്ങളെ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യം ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. സുതാര്യമായ നടപടിയാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഓമന സ്നേഹതീരം’ പകൽവീട്ടിൽ യോഗോത്സവം നടന്നു

0
തിരുവല്ല: ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ്...

തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തൃശൂർ: തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളുത്തൂർ...

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക ശ്രമക്കേസ് പ്രതി

0
പാലക്കാട് : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക...

ഓപ്പറേഷന്‍ തൂഫാന്‍ ; പന്തളം പോലീസ് ലഹരി വസ്തുക്കള്‍ പിടികൂടി

0
പന്തളം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പന്തളം പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത...