അടൂരില്‍ ടിപ്പര്‍ ലോറികളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലീസ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍:  അമിതഭാരം കയറ്റിയും നിയമങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അടൂര്‍ ട്രാഫിക് പോലീസ്. വാഹനത്തിലെ ലോഡ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ടാക്സ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയും വാഹനത്തിന്റെ വേഗവുമാണ് പ്രധാനമായും പോലീസ് പരിശോധിച്ച് വരുന്നത്. മോശം ടയറുകള്‍ ഉപയോഗിക്കുന്ന ലോറിയുടെ ഉടമകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൂടാതെ സ്കൂള്‍ സമയങ്ങളിലെ നിയന്ത്രണം ടിപ്പര്‍ ലോറികള്‍ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്.

അടൂര്‍ ട്രാഫിക് യൂണിറ്റ് എസ്.ഐ മാരായ ജി.സുരേഷ് കുമാര്‍, അയൂബ്, സി.പി.ഓ കൃഷ്ണനുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ടിപ്പര്‍ ലോറികളുടെ അമിത വേഗതയിലുള്ള സഞ്ചാരം ജനങ്ങളുടെ ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തില്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്. കാലപ്പഴക്കം ചെന്നതും തേഞ്ഞതുമായ ടയറുകള്‍ ഉപയോഗിച്ച് അടൂര്‍, ഏഴംകുളം ഭാഗങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത് ജനങ്ങള്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അടൂര്‍ ട്രാഫിക് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...