മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് : ചർച്ചയ്ക്ക് കേരളവും തമിഴ്നാടും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാട് കേരളം അറിയിക്കും. രാവിലെ 10 മണി മുതൽ 11:30 വരെയാണ് ചർച്ച. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തും. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാ‍ർ വിഷയത്തിൽ അന്തർസംസ്ഥാന ചർച്ച നടക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾ തടയുമെന്ന് വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ പുതിയ സ‍ർക്കാരും നിലപാടെടുത്തിരുന്നു. ​വിജയ് സ‍ർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 152 അടിയായി ജലനിരപ്പ് ഉയ‍ർത്താനുള്ള എല്ലാവിധ ശ്രമങ്ങളും തമിഴ്നാടിൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുമെന്നും ഡാമിന്റെ അറ്റകുറ്റപ്പണിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാർ നയത്തിലുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങൾക്കുമിടയിൽ ചർച്ച നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ

0
വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ....

​പെരുമ്പെട്ടിയിൽ 1.590 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
​മല്ലപ്പള്ളി: ലഹരിമരുന്നിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ പരിശോധനയിൽ...

കൊല്ലത്തേക്ക് മാറിയിട്ട് നാല് മാസം ; ഒടുവിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി...

0
കൊച്ചി: ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്....

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...