കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ

For full experience, Download our mobile application:
Get it on Google Play

വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ. പ്രതിക്കായി പോലീസ് കസ്റ്റഡി ആവശ്യപെടുന്നില്ല. പ്രതിക്ക് ജാമ്യം കിട്ടാൻ സഹായം നൽകുന്നെന്ന് സംശയിക്കുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് മുഹമ്മദ്‌ കാസിമിന്റെ അഭിഭാഷകൻ വിശദമാക്കിയത്. അന്വേഷണ തുടക്കത്തിൽ തന്നെ പ്രതിക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുന്നതാണ് പോലീസ് നിലപാടെന്നും ഈ നിലപാട് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന പേടിയുണ്ടെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂട്ടറുടെ നിലപാട് നോക്കി തുടർനടപടിക്ക് നീക്കമെന്നും പരാതിക്കാരൻ വിശദമാക്കി. ജാമ്യം നൽകുന്നത് പ്രോസിക്യൂട്ടറും എതിർത്തില്ലെങ്കിൽ കോടതിയിൽ ഉന്നയിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി. ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനും ആലോചിക്കുന്നുണ്ട്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപെടുമ്പോഴും, കസ്റ്റഡി വേണ്ടെന്നാണ് പോലീസ് റിപ്പോർട്ട്.

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, ജാമ്യം നൽകരുതെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ജില്ലാ കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....