ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക. ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിലുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ നടക്കുന്ന ജലോത്സവം. മന്ത്രി പി സി വിഷ്ണുനാഥാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുക. എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷാജി വി നായർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.

ഇന്ന് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അവധി അനുവദിക്കണമെന്ന കുട്ടനാട് എം എൽ എ റെജി ചെറിയാന്റെ നിയമസഭയിലെ ആവശ്യത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ അനൗദ്യോഗിക പ്രതികരണം വിവാദമായിരുന്നു. അവധി അനുവദിക്കണമെന്ന റെജി ചെറിയാന്‍റെ ആവശ്യത്തോട് ആലോചിക്കാമെന്ന് ഔദ്യോഗികമായി മറുപടി നൽകിയ മുഖ്യമന്ത്രി, ശേഷം സീറ്റിലിരുന്നിട്ട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് അടക്കം പറഞ്ഞതിന്‍റെ വീഡിയോ വലിയ ചർച്ചയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...