Monday, May 20, 2024 7:01 am

അമിത് ഷായുടെ വീട്ടിലേക്കുള്ള ഷഹിന്‍ബാഗ് സമരക്കാരുടെ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അമിത് ഷായുടെ വീട്ടിലേക്ക് ഇന്ന് ഷഹിന്‍ബാഗ് സമരക്കാർ നടത്താനിരുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാഥ നടത്താനായിരുന്നു സമരസമിതി പദ്ധതിയിട്ടിരുന്നത്. പൗരത്വഭേദഗതി നിയമത്തില്‍ ആശങ്കയുള്ളവരുമായി ചർച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയതിന് പിന്നാലെ ചർച്ചക്ക് തയ്യാറാണെന്ന് സമരക്കാർ അറിയിച്ചിരുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ നടത്താനിരുന്ന ജാഥക്ക് പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരം രാജ്യത്തെ എല്ലാ വിഭാഗക്കാർക്കും വേണ്ടിയാണെന്നും എത്ര കാലം വേണമെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്നുമായിരുന്നു സമരക്കാരുടെ പ്രതികരണം.

ആര് ചർച്ചക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചർച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നായിരുന്നു പരാമർശം. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ചർച്ചക്ക് തയ്യാറാണെന്ന് ഷഹിന്‍ബാഗിലെ ഒരു വിഭാഗം നിലപാടെടുത്തത്.

എന്നാല്‍ നരേന്ദ്രമോദിയും അമിത്ഷായും ചാനലുകളില്‍ വന്ന് പ്രഹസനം നടത്തുകയാണെന്നും അല്പമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ ഔദ്യോഗികമായി ചർച്ചക്കു ക്ഷണിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു. അറിയിപ്പ് ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ ചർച്ചക്ക് തയ്യാറാണ്. ഷഹീൻ ബാഗിൽ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത് പോലീസാണെന്നും അവർ പറഞ്ഞു. ഗതാഗത തടസവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകളുടെ ഉത്തരവാദിത്തം സമരക്കാർക്കല്ലെന്നും ഇവർ ഒരു വട്ടം കൂടി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യൂക്കാലി നടീൽ : വിവാദ അനുമതി പിൻവലിക്കും ; നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി എ.കെ....

0
തിരുവനന്തപുരം: വനംവകുപ്പിന്റ തോട്ടങ്ങളിൽ യൂക്കാലി നട്ടുവളർത്താൻ വനം വികസന കോർപ്പറേഷന് നൽകിയ...

എറണാകുളം അവയവക്കടത്ത് കേസ് : രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബന്ധമെന്ന് സൂചന

0
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ...

പത്ത് കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം ; അശ്വിനി വൈഷ്ണവ്

0
ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച്...

അമേഠിയും റായ്ബറേലിയും ഇന്ന് വിധിയെഴുതും ; അമേഠി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

0
ന്യൂഡൽഹി: ശ്രദ്ധേയ മണ്ഡലങ്ങളായ ഉത്തർപ്രദേശിലെ റായ്ബറേലിയും അമേഠിയും ഇന്ന് ജനവിധിയെഴുതും. റായ്ബറേലിയിൽ...