Wednesday, June 26, 2024 7:54 pm

ഓഫറൊന്നും നല്‍കാതെ ബിഎസ്4 മോഡലുകളെല്ലാം വിറ്റുതീര്‍ത്ത് കമ്പനികള്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി : 2020 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ബിഎസ്6 മലിനീകരണ ചട്ടങ്ങള്‍ക്കു മുമ്പേ തന്നെ തങ്ങളുടെ നിലവിലുള്ള ബിഎസ്4 മോഡലുകളെയെല്ലാം വിറ്റഴിക്കാനുള്ള പ്രയത്‍നത്തിലാണ് രാജ്യത്തെ പല വാഹന നിർമാതാക്കളും. അതിനായി വമ്പൻ ആനുകൂല്യങ്ങളും മറ്റുമാണ് ഡീലർഷിപ്പുകൾ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.

എന്നാല്‍ തങ്ങളുടെ ബിഎസ്4 മോഡലുകളെയെല്ലാം ഇതിനകം തന്നെ വിറ്റഴിച്ചിരിക്കുകയാണ് മാരുതി, ഫോർഡ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ കമ്പനികള്‍. മാത്രമല്ല പുത്തന്‍ ബിഎസ്6 മോഡലുകളെ ഈ കമ്പനികള്‍ വിപണിയിലും എത്തിച്ചു കഴിഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2019 ഏപ്രിൽ മുതൽ തന്നെ നവീകരിച്ച ബിഎസ്6 മോഡലുകൾ അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു. കൂടാതെ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ബിഎസ്6 വാഹനങ്ങൾ ഇതിനകം വിറ്റഴിച്ചെന്ന നേട്ടവും കമ്പനിക്ക് സ്വന്തമായി.

മാരുതിയെ പോലെ തന്നെ ഹോണ്ട, ഫോർഡ്, ടൊയോട്ട ബ്രാൻഡുകൾക്കും ബിഎസ്4 സ്റ്റോക്കുകൾ വിറ്റഴിക്കാനും കൂടാതെ ബിഎസ്6 വാഹനങ്ങൾ ജനുവരിയോടുകൂടി വിൽപ്പനക്കെത്തിക്കാനും സാധിച്ചു.

2020 ഫെബ്രുവരിയിൽ ടൊയോട്ട മൊത്തം 10,352 യൂണിറ്റ് ബിഎസ്6 വാഹനങ്ങൾ ഡീലർമാരിലേക്ക് എത്തിച്ചു. ഒപ്പം എറ്റിയോസ്, ലിവ, കൊറോള തുടങ്ങിയ മോഡലുകൾ പ്രാദേശികമായി ടൊയോട്ട നിർത്തലാക്കുകയും ചെയ്‌തു. മുമ്പ് ഇന്ത്യൻ വിപണിയിൽ 12 മോഡലുകൾ ഉണ്ടായിരുന്ന ടൊയോട്ടക്ക് ഇപ്പോൾ യാരിസ്, ഗ്ലാൻസ, ഇന്നോവ, കാമ്രി ഹൈബ്രിഡ്, വെൽ‌ഫയർ, ഫോർച്യൂണർ എന്നിങ്ങനെ ആറ് മോഡലുകൾ മാത്രമാണുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയിൽ നാളെ (27)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
പത്തനംതിട്ട : ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും...

കോസ് വേകൾ മുങ്ങിയതോടെ എൻ ഡി ആർ എഫ് സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്ന് അഡ്വ....

0
റാന്നി: പമ്പാനദിയിലെ അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ് വേകൾ മുങ്ങിയ സാഹചര്യത്തിൽ ഇവിടങ്ങളിൽ...

തമിഴ്‌നാട്‌ വ്യാജ മദ്യ ദുരന്തം : എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

0
ചെന്നൈ: പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിക്കും  എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർക്കും  തമിഴ്നാട് നിയമസഭയിൽ...