റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ചു; കാരണം വ്യക്തമാക്കി ഷഓമിയുടെ വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സ്മാർട് ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത് പുതിയ പ്രതിഭാസമല്ല. ഐഫോൺ മുതൽ ചെറിയ ബ്രാൻഡുകളുടെ ഫോണുകൾ വരെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പൊട്ടിത്തെറിക്കും. കഴിഞ്ഞ വർഷത്തെ ജനപ്രിയ റെഡ്മി നോട്ട് 7 പ്രോയും കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിക്കുകയും ഫോണിന്‍റെ ബാക്ക്പാക്ക് കത്തുകയും ചെയ്തു. ഉപയോക്താവിന് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മൊബൈൽസ് റിപ്പോർട്ടുകൾ പ്രകാരം, വികേഷ് കുമാർ എന്ന വ്യക്തി ഓഫിസിലെത്തിയപ്പോൾ ഫോൺ ബാറ്ററി 90 ശതമാനം ചാർജ് ചെയ്തിരുന്നു. പോക്കറ്റിൽ കിടന്ന ഫോണിന്റെ താപനില കുത്തനെ ഉയരുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു എന്നും കുമാർ പറഞ്ഞു. പോക്കറ്റിൽ നിന്ന് പുറത്തെടുത്തയുടനെ ഫോൺ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം കുമാർ‌ ഷഓമി സർവീസ് കേന്ദ്രത്തെ സമീപിക്കുകയും കമ്പനി അധികൃതർ തന്നെ കുറ്റപ്പെടുത്തിയെന്നും, ഫോണിന്റെ 50 ശതമാനം വില അദ്ദേഹത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി തന്റെ സോഷ്യൽ മീഡിയ ടൈംലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. ഒറിജിനൽ ബണ്ടിൽഡ് ചാർജർ ഉപയോഗിച്ചാണ് താൻ ഫോൺ ഉപയോഗിക്കുന്നതെന്ന് കുമാർ വാദിക്കുന്നുണ്ട്. 2019 ഡിസംബറിലാണ് ഫോൺ വാങ്ങിയത്.

എന്നാൽ ഫോൺ നേരത്തെ തന്നെ കേടുവന്നതാണെന്നും ഇതിനാലാണ് പൊട്ടിത്തെറിച്ചതെന്നും ഷഓമി അധികൃതർ അറിയിച്ചു. ഫോൺ എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഷഓമി നൽകിയിട്ടില്ല. എന്നാൽ ഉപഭോക്താവിന് സമ്പൂർണ്ണ സംതൃപ്തി ഉറപ്പാക്കിക്കൊണ്ട് ഷഓമി ഈ കേസ് സൗഹാർദ്ദപരമായി പരിഹരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...