ആറന്മുള: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശങ്ക ഒഴിവാക്കി ജാഗ്രതയും നിരീക്ഷണവും ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി നീങ്ങുകയാണ് ആറന്മുള ജനമൈത്രി പോലീസ് . ആറന്മുള തറയിൽമുക്ക് ജംഗ്ഷനിൽ കോവിഡ് – 19 ന്റെ ബോധവത്ക്കരണവും ഹാന്റ് സാനിട്ടൈസെർ ഉപയോഗരീതിയെക്കുറിച്ചുമുള്ള വിവരണവും എസ് എച്ച് ഒ ജി.സന്തോഷ് കുമാർ നല്കി. എ എസ് ഐ നൗഷാദ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം. സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ജലദോഷം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ ക്യത്യമായി മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു. സാധാരണ പകര്‍ച്ചവ്യാധികളുള്ള വിദ്യാര്‍ഥികള്‍ അത് റിപ്പോർട്ട് ചെയ്യണമെന്നും വീടുകളില്‍തന്നെ വിശ്രമിക്കാന്‍ നിർദ്ദേശിച്ചിട്ടുള്ളവർ കൃത്യമായി ആ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.