Wednesday, May 15, 2024 5:57 am

പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യധാന്യങ്ങളുടെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രളയ സമയത്ത് കേരളത്തിനനുവദിച്ച അധിക അരിക്കായി 206 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ നല്‍കി. 2018-ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വിലയാണ് നല്‍കേണ്ടത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 ടണ്‍ അരിയാണ് കേന്ദ്രം കേരളത്തിന് അധികമായി അനുവദിച്ചത്. ഇതിന്റെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എളമരം കരീം എം.പി.യുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

പ്രളയകാലത്തു എഫ്.സി.ഐ. മുഖേനയാണ് അധിക റേഷന്‍ അനുവദിച്ചത്. ഇതിന്റെ വിലയായ 205.81 കോടി രൂപ ലഭിക്കുന്നതിനായി എഫ്.സി.ഐ. ആഭ്യന്തര മന്ത്രാലയത്തിന് ബില്‍ കൈമാറി. അത് ആഭ്യന്തര മന്ത്രാലയം കേരളത്തിന് അയച്ചതായി പാസ്വാന്‍ അറിയിച്ചു. പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യ ധാന്യത്തിനടക്കമുള്ള തുക എഴുതിത്തള്ളില്ല എന്നും ഇത് കേരളം അടച്ചേ മതിയാകൂ എന്നുമുള്ള കേന്ദ്രത്തിന്റെ വാശി ദുരന്തമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളിയാണെന്ന് എളമരം കരീം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി...

ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി ജോ ​ബൈ​ഡ​ൻ

0
അമേരിക്ക: ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്...

സംസ്ഥാനത്ത് 1880 ഗുണ്ടകളിൽ ഇതുവരെ പിടിച്ചത് 107 പേരെ മാത്രം ; വട്ടം ചുറ്റി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരെ വരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഗുണ്ടകളെ പിടികൂടാതെ നിയമപാലകർ....

നിതീഷ് കുമാറിന് ശാരീരികാസ്വാസ്ഥ്യം ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

0
പട്‌ന: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി....