Monday, June 17, 2024 12:48 pm

ക്ഷേത്രപൂജകളുടെ വെബ് സ്ട്രീമിംഗ് ; വിയോജിപ്പ് അറിയിച്ച് ദേവസ്വം ബോർഡുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ പ്രത്യേക പൂജകളും വഴിപാടുകളും വെബ് സ്ട്രീമിലൂടെ ലോകമെങ്ങും തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രിമാരും വിവിധ ദേവസ്വം ബോർഡുകളും സർക്കാരിനെ അറിയിച്ചു.

ഈസ്റ്റർ ദിന പ്രാർത്ഥനാ ചടങ്ങുകൾ വത്തിക്കാനിൽ നിന്നും കേരളത്തിലെ പള്ളികളിലേക്ക്  തത്മസമയം സംപ്രേക്ഷണം ചെയ്തതിരുന്നു. ഇതേപോലെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ തത്സമയം വെബ് സ്ട്രീം ചെയ്യണം എന്ന ആശയം സ്വാമി സന്ദീപാനന്ദഗിരിയാണ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് മുന്നോട്ട് വച്ചത്. ഈ നിർദേശം പരിശോധിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ക്ഷേത്ര പൂജകളുടെ വെബ് സ്ട്രീമിംഗ് നടക്കില്ലെന്ന് വിവിധ ക്ഷേത്രം തന്ത്രിമാർ അറിയിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ   എൻ.വാസു അറിയിച്ചു. വെബ്സ്ട്രീം ആചാരപരമല്ലെന്നും ശ്രീകോവിലിനുള്ളിലെ ചടങ്ങുകൾ ചിത്രീകരികരിക്കാനാകില്ലെന്നും തന്ത്രിമാർ നിലപാട് എടുത്തതായാണ് വിവരം. തന്ത്രിമാരുടെ അഭിപ്രായം മന്ത്രിയെ അറിയിച്ചെന്ന് എൻ. വാസു പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികളെ ആവേശഭരിതരാക്കി ആറന്മുള ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡ്രോണ്‍ പരിശീലന പറക്കല്‍

0
കോഴഞ്ചേരി : കുട്ടികളെ ആവേശ ഭരിതരാക്കി ഡ്രോണ്‍ പരിശീലന പറക്കല്‍. ജില്ലയിലെ...

കൊല്ലത്ത് കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ

0
കൊല്ലം: പാരിപ്പള്ളിയിൽ കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട്...

ആ​ല​പ്പു​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം

0
ആ​ല​പ്പു​ഴ: ​ഹ​രി​പ്പാ​ട് ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ലും ഒ​ൻ​പ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം....

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​...