ചെന്നൈ : കൊവിഡ് രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്നാട്. ചെന്നൈ ഉള്‍പ്പടെ 12 ജില്ലകളില്‍ ഇളവുകള്‍ നല്‍കില്ല. അതേസമയം കോയമ്പത്തൂര്‍, സേലം, ഈറോഡ് മേഖലകളില്‍ ഭാഗിക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാംഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്. നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു ; മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്നാട്
RECENT NEWS
Advertisment