ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാം ; ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ മഴ രോഗ വ്യാപനം കൂടാന്‍ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കൊവിഡ് പടരാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധനയ്ക്ക് വിധേയരാക്കണം. ചെന്നൈയില്‍ നിന്നും വയനാട്ടില്‍ എത്തിയ ഒരാളില്‍ നിന്നും രോഗം പകര്‍ന്നത് 15 പേരിലേക്കാണ്. മുംബയില്‍ നിന്ന് കാസര്‍കോട് എത്തിയ ഒരാളില്‍ നിന്ന് അഞ്ചു പേരിലേക്കും രോഗം പകര്‍ന്നു.

വൈറസിന് ജനിതക മാറ്റം സംഭവിച്ചതിനാലാകാം ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊവിഡ് പരിശോധനയില്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണ് കേരളമെന്നും മേയ് ആദ്യം രോഗികളുടെ എണ്ണം കുറഞ്ഞത് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധന ഒഴിവാക്കിയതിനാലാണെന്നും വിദഗ്ദ്ദര്‍ പറയുന്നു. മറ്റ് സംസ്ഥാങ്ങളിലെ റെഡ്‌സോണുകളില്‍നിന്നും കൂടുതല്‍ പേരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് കേരളത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...