രണ്ട് മാസത്തേക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണം , ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം ; ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് നിരക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ:ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മിനിമം യാത്രാനിരക്ക് പോലും തീരുമാനിക്കാതെ ഇരട്ടി നിരക്ക് ഈടാക്കാനുള്ള തീരുമാനം ജനദ്രോഹപരമെന്നാണ് ബിജെപിയുടെ നിലപാട്.

രണ്ട് മാസത്തേക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണമെന്നും ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും  ബിജെപി ആവശ്യപ്പെട്ടു.  ട്രെയിന്‍ യാത്ര സൗജന്യമാക്കണമെന്ന് വാദിച്ചവര്‍ ബസ് നിരക്ക് ഇരട്ടിയാക്കുന്നത് മാന്യതയല്ലെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്ക് പല സംസ്ഥാനങ്ങളും സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയ ബിജെപി വക്താവ് ഇത് കേരളത്തിലും നടപ്പിലാക്കണം എന്ന് പറഞ്ഞു. വൈദ്യുതി ബില്ല് ഇരട്ടിയാക്കി ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പിഴിയുന്നത് പോലെയോ മദ്യത്തിന്റെ  വില വര്‍ധിപ്പിക്കുന്നത് പോലെയോ ബസ് യാത്രാ നിരക്ക്
വര്‍ധിപ്പിക്കരുതെന്നാണ് ബിജെപിയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...