പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഷാഡോ പോലീസ് റെയ്ഡ് : നാടന്‍ തോക്കുകളും തിരകളും പിടികൂടി ; പ്രതി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വെച്ചൂച്ചിറ കൊല്ലമുള രാജീവിന്റെ (36) വീട്ടില്‍ നിന്നും വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍തോക്ക് പിടിച്ചെടുത്തു. വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു. രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്നതും അന്വേഷിക്കും.  ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്കും മറ്റും കണ്ടെത്തിയത്. കുറെ നാളുകളായി ഷാഡോ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. റെയ്ഡില്‍ ഷാഡോ പോലീസ് എസ്‌ഐ ആര്‍. രെഞ്ചു, രാധാകൃഷ്ണന്‍, എഎസ്‌ഐ ഹരിലാല്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....