Sunday, June 30, 2024 4:02 pm

ആ​ഭ്യ​ന്ത​ര വി​മാ​ന ​സ​ർ​വ്വീസ് ; യാത്ര ചെയ്തവരില്‍ കൊവിഡ് രോഗികളും

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് കൊ​വി​ഡ് സ്ഥിരീകരിച്ചതിനെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ല്‍. ആഭ്യന്ത​ര വി​മാ​ന സ​ർ​വ്വീസ് പു​ന​:രാ​രം​ഭി​ച്ച ആ​ദ്യം ദി​വ​സം ചെ​ന്നൈ-​കോയമ്പത്തൂര്‍ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ൾ​ക്കാ​ണ് കൊവി​ഡ് സ്ഥിരീ​ക​രി​ച്ച​ത്. 93 യാ​ത്രി​ക​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഫേ​സ്  മാ​സ്ക്, ഷീ​ൽ​ഡ്, കൈ​യ്യുറ​ക​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ ധ​രി​ച്ചാ​ണ് രോഗബാധിതനാ​യ ആ​ൾ വി​മാ​ന​ത്തി​ലി​രു​ന്ന​ത്. സ​മീ​പ​ത്ത് മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​ൻ​ഡി​ഗോ അറിയിച്ചു. വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​രേെയും കൊ​റോ​ണ പ​രി​ശോ​ധ​ന​ക്ക് വിധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. അതേ സമയം ഡൽഹിയില്‍ നിന്നും പഞ്ചാബിലെ ലുധിയാനയിലേക്ക് പോയ എയര്‍ ഇന്ത്യയുടെ എഐ91837 വിമാനത്തില്‍ സഞ്ചരിച്ച ഒരു യാത്രക്കാരനും കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അലയന്‍സ് എയറിലെ സുരക്ഷ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സാധാരണ ടിക്കറ്റിലായിരുന്നു യാത്ര ചെയ്തത്. ഇയാള്‍ ഡൽഹി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്ത മുഴുവന്‍പേരെയും ഹോം ക്വറന്‍റെെനിലാക്കി. തിങ്കളാ​ഴ്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ സ​ർ​വ്വീ​സ് ആരംഭിച്ചതിന് ശേഷം ഇതുവരെ  രണ്ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

0
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഈ സമയത്ത്...

കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി

0
ദില്ലി: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ...

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

0
തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ...

ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ നീക്കിയ സംഭവം ; അടിയന്തരമായി നടപടി സ്വീകരിക്കാൻ ഗതാഗത...

0
എറണാകുളം: ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ...