തെറ്റായ വിവരങ്ങള്‍ ; ട്രംപിന്റെ ട്വീറ്റില്‍ ഫാക്ട് ചെക്ക് ലിങ്ക് ഉള്‍പ്പെടുത്തി ട്വിറ്റര്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളുടെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി ട്വിറ്റര്‍. മെയില്‍ ഇന്‍ വോട്ടിംഗിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റില്‍ ട്വിറ്റര്‍ ഫാക്ട് ചെക്കിംഗ് ലിങ്ക് ഉള്‍പ്പെടുത്തി. മെയില്‍-ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണ് എന്ന തരത്തിലായിരുന്നു ട്രംപിന്റെ ട്വീറ്റ്. തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് ട്വീറ്റില്‍ പറയുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമ വിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ മെയില്‍-ഇന്‍ വോട്ടിംഗ് വിപുലീകരിക്കാനുള്ള ശ്രമം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ ട്രംപിന്റെ ട്വീറ്റില്‍ വസ്തുതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് വോട്ടര്‍മാരുടെ തട്ടിപ്പിനെക്കുറിച്ച് നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഈ അവകാശവാദങ്ങള്‍ക്ക് തെളിവില്ലെന്ന് ചില   മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും   മെയില്‍-ഇന്‍ ബാലറ്റ് വളരെ അപൂര്‍വമായി മാത്രമാണ് തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് വിദഗ്ദ്ധര്‍ പറയുന്നെന്നും ട്വിറ്റര്‍ ഉള്‍പ്പെടുത്തിയ ഫാക്ട് ചെക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാന്‍ പറ്റും. ഇതാദ്യമായാണ് ട്രംപിന്റെ ട്വീറ്റില്‍ ഫാക്ട് ചെക്ക് ലേബല്‍ ഉള്‍പ്പെടുത്തുന്നതെന്ന് ട്വിറ്റർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...