Wednesday, June 26, 2024 11:33 am

ഡിജിറ്റലായി കളം പിടിക്കാന്‍ ബിജെപി ; പുത്തന്‍ തന്ത്രങ്ങളുമായി അമിത് ഷായുടെ റാലി ഇന്ന്

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന : ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെര്‍ച്വല്‍ റാലിയിലൂടെ ഇന്ന് വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും കൊവിഡ് പോരാട്ടവും അമിത് ഷാ വിശദീകരിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും 243 മണ്ഡലങ്ങളിലെ ഒരു ലക്ഷത്തോളം വോട്ടര്‍മാരുമായി അമിത് ഷാ സംവദിക്കുമെന്ന് ബിജെപി ബീഹാര്‍ ഘടകം അറിയിച്ചു.

അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി തള്ളിയിരുന്നു. നിതീഷ് കുമാര്‍ തന്നെയാകും സഖ്യത്തിന്‍റെ മുഖമെന്ന് ബിജെപി വ്യക്തമാക്കി. നിതീഷ് കുമാര്‍ തന്നെ ബീഹാറില്‍ നയിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബിജെപിയെ കൂടാതെ ജെഡിയു, എല്‍ജിപി എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ആകെ മാറ്റിയിരിക്കുകയാണ് ബിജെപി. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരമ്പരാഗത രീതികള്‍ക്ക് പകരം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ രീതിയിലായിരിക്കും പാര്‍ട്ടിയുടെ പ്രചാരണങ്ങളെന്ന് ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാങ്കിൽ നിന്ന് പിൻവലിച്ച അഞ്ച് ലക്ഷം രൂപ പോലീസ് ചമഞ്ഞ് തട്ടിയെടുത്തു ; ആറ്...

0
വേങ്ങര: ബാങ്കിൽ നിന്ന് പണം പിൻവലിച്ചയാളെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം...

അടൂര്‍ കെ.പി. റോഡിൽ കൃത്യതയില്ലാത്ത വരകൾ ; എന്തിനെന്ന് അറിയാതെ നാട്ടുകാര്‍

0
അടൂർ : റോഡിൽ തലങ്ങും വിലങ്ങും വരകൾ. കെ.പി. റോഡിൽ പതിനാലാം...

ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

0
ഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ...

അവശ്യസാധനങ്ങള്‍ക്ക് തീവില ; ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; വിലക്കയറ്റം പിടിച്ച് നിർത്തിയെന്ന് ഭക്ഷ്യമന്ത്രി

0
തിരുവനന്തപുരം: വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍...