Friday, May 24, 2024 8:08 pm

ഡിജിറ്റലായി കളം പിടിക്കാന്‍ ബിജെപി ; പുത്തന്‍ തന്ത്രങ്ങളുമായി അമിത് ഷായുടെ റാലി ഇന്ന്

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന : ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെര്‍ച്വല്‍ റാലിയിലൂടെ ഇന്ന് വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും കൊവിഡ് പോരാട്ടവും അമിത് ഷാ വിശദീകരിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും 243 മണ്ഡലങ്ങളിലെ ഒരു ലക്ഷത്തോളം വോട്ടര്‍മാരുമായി അമിത് ഷാ സംവദിക്കുമെന്ന് ബിജെപി ബീഹാര്‍ ഘടകം അറിയിച്ചു.

അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി തള്ളിയിരുന്നു. നിതീഷ് കുമാര്‍ തന്നെയാകും സഖ്യത്തിന്‍റെ മുഖമെന്ന് ബിജെപി വ്യക്തമാക്കി. നിതീഷ് കുമാര്‍ തന്നെ ബീഹാറില്‍ നയിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബിജെപിയെ കൂടാതെ ജെഡിയു, എല്‍ജിപി എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ആകെ മാറ്റിയിരിക്കുകയാണ് ബിജെപി. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരമ്പരാഗത രീതികള്‍ക്ക് പകരം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ രീതിയിലായിരിക്കും പാര്‍ട്ടിയുടെ പ്രചാരണങ്ങളെന്ന് ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിലെ വെള്ളക്കെട്ടിന് കളക്ടര്‍ വിചാരിച്ചാല്‍ പരിഹാരമാവില്ല : കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഹൈക്കോടതി

0
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം...

കിടപ്പ് രോഗിക്ക് സഹായവുമായി റാന്നി ജനമൈത്രി സമിതി

0
റാന്നി: ഒരു വർഷത്തോളമായി കിടപ്പിലായ 38 വയസ്സുള്ള യുവാവിന് എയർ ബെഡ്ഡും...

റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സുരക്ഷാ സമ്മേളനം നടത്തും

0
റാന്നി: ജനമൈത്രി പോലീസ് സമിതിയുടെ ആഭിമുഖ്യത്തിൽ റാന്നിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ...

മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

0
തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന്...