ബാങ്കിൽ നിന്ന് പിൻവലിച്ച അഞ്ച് ലക്ഷം രൂപ പോലീസ് ചമഞ്ഞ് തട്ടിയെടുത്തു ; ആറ് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വേങ്ങര: ബാങ്കിൽ നിന്ന് പണം പിൻവലിച്ചയാളെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ആറു പേർ പിടിയിൽ. ഊരകം മേൽമുറി വെങ്കുളം മേലേതിൽ വീട്ടിൽ മുഹമ്മദ് നിസാമുദ്ദിന്റെ പരാതിയിലാണ് അറസ്റ്റ്. ചേറൂർ പടപ്പറമ്പ് തറമണ്ണിൽ മുസമ്മിൽ (34), പടിഞ്ഞാറ്റുമുറി പടിക്കൽ മുനീർ (34), കോഡൂർ ചെമ്മങ്കടവ് മാവുങ്ങൽ ഫൈസൽ ബാബു (31), ഊരകം കോട്ടുമല ചക്കനകത്ത് ജവാദ് അബ്ദുള്ള (കുഞ്ഞാപ്പ, 21), ഇരുമ്പുഴി പറമ്പൻ കൊടിയാട്ട് മൂസ്സ (36), ചേറൂർ കരിമ്പിൽ ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. ഈ മാസം 14ന് പകൽ 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ഊരകം ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് 4.90 ലക്ഷം പിൻവലിച്ച ശേഷം ബാങ്കിനു മുന്നിലെ റോഡിൽ വാഹനത്തിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് നിസാമുദ്ദീനിൽ നിന്ന് സംഘം പണം തട്ടുകയായിരുന്നു. പോലീസാണെന്ന് പറഞ്ഞാണ് വന്നത്. അനധികൃത പണമല്ലേ എന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. തുടർന്ന് മുഹമ്മദ് നിസാമുദ്ദീൻ പോലീസിൽ പരാതി നൽകി.

വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. തുടർന്ന് ഡ്രൈവർ മുസ്സയെ ചോദ്യംചെയ്തതിൽ നിന്നാണ് പ്രതികളെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്. മുസമ്മിൽ, മുനീർ, ഫൈസൽ ബാബു എന്നിവരാണ് കേസിലെ മുഖ്യ ആസൂത്രകർ. മുഹമ്മദ് നിസാമുദ്ദിന്റെ സുഹൃത്തായ നാലാം പ്രതി ജവാദ് അബ്ദുള്ള, പണം പിൻവലിക്കുന്ന വിവരം ചോർത്തി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം വേങ്ങരയിലെത്തിയത്. മൂന്ന് പ്രതികൾ കൂടി കേസിൽ ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ദിനേശ് കോറോത്ത്, എസ്‌ഐ ടി ഡി ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്, സിറാജ്, സന്തോഷ്, സലീം, അനീഷ് ചാക്കോ, ദിനേശ്, ജഷീർ, സ്മിത ജയരാജ്, ഷബീർ, സി ന്ധു എന്നിവരാണ് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...