ഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാള്‍ട്ടയില്‍ കുടുങ്ങിയ മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാര്‍ ദുരിതത്തില്‍. നൂറ്റിയമ്പതിലധികം ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരികെയെത്താനാകാതെ മാര്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നത്. യൂറോപ്യന്‍ യൂണിയന് ഇന്ത്യയിലേക്ക് ഏര്‍പ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പോയത്. വന്ദേ ഭാരത് മിഷന് വഴി നാട്ടിലേക്ക് എത്താന്‍ മാള്‍ട്ടയില്‍ നിന്ന് വിമാനം ഏര്‍പ്പാടാക്കണമെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം.
നൂറ്റി അമ്പതിലധികം ഇന്ത്യക്കാര്‍ മാള്‍ട്ടയില്‍ കുടുങ്ങി
RECENT NEWS
Advertisment