കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ് : ജോസ് വിഭാഗത്തിന് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ്. ഇതുസംബന്ധിച്ച കത്ത് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ജോസ് വിഭാഗത്തിന് കൈമാറി. ഇതോടെ പി.ജെ. ജോസഫിന് തന്റെ ആവശ്യം യുഡിഎഫിനെക്കൊണ്ട് അംഗീകരിപ്പിക്കാനായി. അതേ സമയം രാജി തള്ളിയ ജോസ് കെ.മാണി ആവശ്യം അനീതിയാണെന്നും ജോസഫ് മുന്നണിയില്‍  സ്ഥിരം കലഹമുണ്ടാക്കുന്നുവെന്നും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കിടയിലെ പോര്  ഇതോടെ മൂര്‍ച്ഛിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തെക്കൊണ്ട് രാജിവെയ്പ്പിക്കണമെന്ന് പി.ജെ.ജോസഫ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ  യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണ്ടെന്നും ജോസഫ് വിഭാഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ യുഡിഎഫില്‍ ഒരു ധാരണയുമില്ലെന്നും 2015-ല്‍ കെ.എം.മാണി ഉണ്ടായിരുന്നപ്പോള്‍ തയ്യാറാക്കിയ കരാര്‍ മാത്രമാണ് നിലവിലുള്ളതെന്നും ഇതനുസരിച്ച്‌ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജോസ് വിഭാഗം പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ അവസാന എട്ടുമാസം പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ ധാരണയുണ്ടെന്നാണ് ജോസഫ് പക്ഷം പറയുന്നത്. ജോസ് വിഭാഗം രാജിക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ അവിശ്വാസം മാത്രമാണ് ജോസഫ് വിഭാഗത്തിന്റെ മുന്നിലുളള പോംവഴി.

സ്വന്തം തട്ടകത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയ ജോസ് വിഭാഗം ജോസഫ് പക്ഷത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പളളിയിലും കരാര്‍ പാലിച്ചെന്നും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളില്‍ ജോസഫ് യുഡിഎഫില്‍ കലഹം സൃഷ്ടിക്കുകയാണെന്നും പാലായില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും ജോസ് കെ.മാണി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...