15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ ഉൾപ്പടെ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. 17നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. കുട്ടിയുടെ തലയും മുഖവും തകർത്ത് സ്വകാര്യ ഭാഗത്ത് വടി കയറ്റിയായിരുന്നു അതിക്രമം. പാത്രങ്ങളും മറ്റും ഉപയോഗിച്ചാണ് കുട്ടിയുടെ മുഖം തകർത്തതെന്ന് സഹോദരി ആരോപിക്കുന്നു. കുട്ടിയും മാതാപിതാക്കളും ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ബന്ധുവുമായി ഉണ്ടായ തർക്കത്തെ തുടർന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്കു തിരികെ പോരുകയായിരുന്നു.

മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ വികൃതമായ മൃതദേഹമാണ് കണ്ടത്. കുട്ടി മർദനത്തിന് പുറമേ പീഡനത്തിനും ഇരയായതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. നേരത്തെ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ അടക്കം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസിൽ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...