ചിറ്റാർ : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരണപ്പെട്ട പി.പി.മത്തായിയെയും കുടുംബത്തെയും കുറ്റക്കാരായി ചിത്രീകരിക്കുന്ന വകുപ്പ് മന്ത്രിയുടെ നിലപാടിൽ യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ പ്രതിഷേധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് നടക്കുന്ന അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടി ഇനിയും തുടര്‍ന്നാല്‍ വൻ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് പന്തളം സുധാകരൻ പറഞ്ഞു.
കോൺഗ്രസ്സ് തണ്ണിത്തോട് മണ്ഡലം പ്രസിഡന്റ് അജയൻപിള്ള ആനിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി. സി അംഗം പി. മോഹൻരാജ് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട് , ഹരികുമാർ പുതംങ്കര , തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, റോയിച്ചൻ ഏഴികത്ത് , ബഷീർ വെള്ളത്തറ , രാജു കലപ്പമണ്ണിൽ , ഷമീർ ആങ്ങമൂഴി , ബി. ഹനീഫ , പ്രൊഫ .എം.വി തോമസ് , എൻ. കെ.മാത്യു, ജോൺ മാത്യു , ഉഷ എസ്. നായർ , സുനോ മാത്യൂ , ജോയിക്കുട്ടി , ജോസ് പുരയിടം എന്നിവർ പ്രസംഗിച്ചു.
ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.സി ഷെറീഫ് , കെ. ജാസിംക്കുട്ടി , സിന്ധു അനിൽ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും . കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ശിവദാസൻനായർ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും