Tuesday, May 7, 2024 5:02 pm

കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ പ്രവര്‍ത്തിക്കും ; ബുക്കിങ്ങിന് 6282301756, 9446426775 വിളിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആഗസ്റ്റ് 24 മുതല്‍ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോന്നി ഡിഎഫ് ഒ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.

തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും
മുഴുവന്‍ സന്ദര്‍ശകരുടെയും ഗൈഡുകളുടെയും വാച്ചര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരതാപനില തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതല്‍ ശരീരതാപനില ഉള്ളവരെ പ്രത്യേക സൗകര്യത്തിലേക്ക് മാറ്റി വൈദ്യസഹായം ഉറപ്പാക്കും. പ്രത്യേക സ്ഥലവും വാഹനവും ഇതിനായി സജ്ജമാക്കും. ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമായും ശരിയായി ധരിച്ച മുഖാവരണം ഉണ്ടായിരിക്കണം. പാര്‍ക്കിംഗ് ഏരിയ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, കുട്ടവഞ്ചി തുടങ്ങിയവയില്‍ സാനിട്ടൈസര്‍ ഉണ്ടായിരിക്കും.

വാഹനങ്ങളുടെ ടയര്‍ പാര്‍ക്കിംഗിന് മുമ്പ് അണുവിമുക്തമാക്കും. 10 വയസിന് താഴെയും 65ന് മുകളിലുമുള്ള സന്ദര്‍ശകരെയും 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അനുവദിക്കില്ല. ഒരു നിശ്ചിത എണ്ണം സന്ദര്‍ശകരെ മാത്രമേ ഓരോ മണിക്കൂറിലും അനുവദിക്കുകയുള്ളൂ. ഇതിനാല്‍ സന്ദര്‍ശകര്‍ 6282301756 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ 9446426775 എന്ന നമ്പരിലോ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്ത് അനുവദിച്ച സമയത്ത് മാത്രം പ്രവേശിക്കണം.

ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ ക്യൂ അനുവദനീയമല്ല. ഒന്നിലധികം ആള്‍ക്കാര്‍ ഒരേ സമയം വരുന്ന പക്ഷം മാര്‍ക്ക് ചെയ്ത സ്ഥലത്തുമാത്രം നിന്ന് ശാരീരിക അകലം പാലിക്കണം. കുട്ടവഞ്ചികളില്‍ നിരക്ക് വര്‍ധനയില്ല. എന്നാല്‍ നിലവിലുള്ള നിരക്കില്‍ ശാരീരിക അകലം പാലിച്ച് രണ്ട് പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കോന്നി ആനത്താവളത്തിലെ മ്യൂസിയത്തില്‍ ഒരേ സമയം 10ല്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനമില്ല. ഇക്കോഷോപ്പില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഇവിടെ പ്രവേശിക്കുന്നവര്‍ ശാരീരിക അകലം കൃത്യമായി പാലിക്കണം. മുളംകുടിലുകളില്‍ താമസം അനുവദനീയമല്ല. നിള ക്യാന്റീനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. നിര്‍ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെട്ടു

0
കോഴിക്കോട് : അഴിയൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക്...

കർക്കരെ വിവാദം ; കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത്...

0
നൃൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്....

ഉഷ്ണതരംഗം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിയോട് വിഡി സതീശന്‍

0
തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി സിദ്ധീഖ്

0
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി...