ആലുവ : പെണ്‍കുട്ടി വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ യുവാവ് പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെ നേരത്തിന് ശേഷം യുവാവിനെ മാതാപിതാക്കള്‍ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. പാലക്കാട് സ്വദേശിയായ നാഗരാജ് (30)ആണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാക്കിയത്.
ബി.ഡി.എസ് പഠനവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിനിയായ യുവതി മാതാവിനൊപ്പം ആലുവയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. യുവതിയുടെ പിതാവ് മാതാവുമായി വഴക്കിട്ട് പാലക്കാട് തന്നെയാണ് താമസം. മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ പിതാവ് മുഖേന നാഗരാജുമായി വിവാഹാലോചന നടത്തി. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായെങ്കിലും യുവാവിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് യുവതി പിന്മാറി. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അധിക്ഷേപിച്ച് ഇയാള്‍ പോസ്റ്റിട്ടു.
ഇതിനെതിരെ യുവതി ആലുവ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നാഗരാജിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. സി.ഐ എന്‍. സുരേഷ് കുമാര്‍ ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് ഇയാള്‍ ഇങ്ങിയോടിയത്. നഗരസഭ ഗ്രൗണ്ടിലേക്ക് ഓടിയ യുവാവ് ഗ്രൗണ്ടിലുള്ള കെട്ടിടത്തിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിന്നീട് ഇയാളുടെ മാതാപിതാക്കള്‍ തന്നെ അനുനയിപ്പിച്ച് ഇറക്കുകയായിരുന്നു. ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണെന്നും സിവില്‍ സര്‍വ്വീസിന് പഠിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. ഇരുവരുടെയും വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.