Tuesday, May 28, 2024 4:41 pm

നിയന്ത്രണരേഖയിൽ ഡ്രോണുപയോഗിച്ച് ആയുധവിതരണം നടത്തി പാക്കിസ്ഥാൻ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : രാത്രികാലങ്ങളില്‍ ഭീകരര്‍ക്കുള്ള ആയുധങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാന്‍ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീര്‍ പോലീസ്. നിയന്ത്രണരേഖയില്‍ എത്തിച്ച് ആയുധങ്ങള്‍ താഴേയ്ക്ക് ഇട്ടുകൊടുക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ രാത്രി അക്‌നൂര്‍ ഗ്രാമത്തില്‍ നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും ലഭിച്ചെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. പുല്‍വാമയിലുള്‍പ്പടെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചെന്നും പോലീസ് അറിയിച്ചു.

എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ അതിര്‍ത്തിയില്‍ വര്‍ഷിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പഞ്ചാബ് പോലീസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്ക് ഡ്രോണ്‍ ഉപയോഗിച്ച് രാത്രി നിയന്ത്രണരേഖയില്‍ ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പോലീസ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സദ് സോഹല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, മൂന്ന് എകെ മാഗസീനുകള്‍ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കശ്മീര്‍ താഴ്വരയിലുള്ള ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള ആയുധങ്ങളായിരുന്നു ഇവയെന്നും പോലീസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴഞ്ചേരിയിലെ ജനകീയ ഹോട്ടലിന് പൂട്ടുവീണിട്ട് ഒരു വര്‍ഷം

0
കോഴഞ്ചേരി : ജനകീയ ഹോട്ടല്‍ അടഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള...

കോണ്‍ഗ്രസിന്‍റെയും സെന്‍ട്രല്‍ ട്രാവന്‍കോര്‍ സര്‍ജിക്കല്‍ ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ തൈറോയ്ഡ് ബോധവത്ക്കരണ സെമിനാര്‍ നടത്തി

0
കുമ്പഴ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും സെന്‍ട്രല്‍ ട്രാവന്‍കോര്‍ സര്‍ജിക്കല്‍ ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
തിരുവനന്തപുരം : തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍...

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

0
ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം...