രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. ചില ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.
* നട്‌സ് – ആല്‍മണ്ട്, വാള്‍നട്ട്, പിസ്ത തുടങ്ങിയ നട്‌സ് വിഭവങ്ങളില്‍ സോല്യുബിള്‍ ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഒരു പിടി നട്‌സ് ദിവസവും കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല ആരോഗ്യകരമായ ജീവിതത്തിനും സഹായകമാണ്.
* ഉലുവ – സോല്യൂബിള്‍ ഫൈബര്‍ അടങ്ങിയ ഉലുവ ഇന്‍സുലിന്‍ സംവേദനത്വവും മെച്ചപ്പെടുത്തുന്നു. ഉലുവ വിത്തുകള്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഉലുവ ഇല കറികളിലും പറാത്ത പോലുള്ള ഭക്ഷണങ്ങളിലും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്.
* ഓട്‌സ് – രക്തപ്രവാഹത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പുറന്തള്ളലിനെയും ദഹനത്തെയും മന്ദീഭവിപ്പിക്കുന്ന ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിക്കുന്നു. പാലില്‍ ചേര്‍ത്ത് വേവിച്ചും കുക്കികള്‍ക്കൊപ്പം ബേക്ക് ചെയ്തുമെല്ലാം ഓട്‌സ് കഴിക്കാവുന്നതാണ്.

* ചീര – ചീരയും മറ്റ് പച്ചിലകളും നിറയെ ഫൈബറും അവശ്യ പോഷണങ്ങളും അടങ്ങിയതാണ്. ഇവയുടെ ഗ്ലൈസിമിക് സൂചികയും കുറവാണ്. കറിയായിട്ടും സാലഡില്‍ ചേര്‍ത്തുമെല്ലാം ചീര ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം.
* ബ്രോക്കോളി – ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ ബ്രോക്കോളിയും പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. സൂപ്പ്, സാലഡ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ബ്രോക്കോളി കഴിക്കാവുന്നതാണ്.
* ചിയ വിത്തുകള്‍ – ഫൈബറിന് പുറമേ ഒമേഗ-3 ഫാറ്റി ആസിഡും ആന്റിഓക്‌സിഡന്റുകളുമൊക്കെ അടങ്ങിയതാണ് ചിയ വിത്തുകള്‍. പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കുന്ന ചിയ വിത്തുകള്‍ പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. യോഗര്‍ട്ടിലും സ്മൂത്തിയിലും പുഡ്ഡിങ്ങിലുമെല്ലാം ചിയ വിത്തുകള്‍ ചേര്‍ക്കാവുന്നതാണ്.
* പേരയ്ക്ക – നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പേരയ്ക്ക. സോല്യുബിള്‍ ഫൈബര്‍ ധാരാളമുള്ള പേരയ്ക്കയുടെ ഗ്ലൈസിമിക് സൂചികയും കുറവാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പേരയ്ക്ക ഉത്തമമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...