Wednesday, May 15, 2024 2:47 pm

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ട്ടി​ല്‍ ന​ല്ല​ത് ന​ട​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ട്ടി​ല്‍ ന​ല്ല​ത് ന​ട​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ലൈ​ഫ് മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്ന് പു​റ​ത്തു​പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​നെ ആ​കെ താ​റ​ടി​ക്ക​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ സ്വ​ന്തം വീ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​ത് അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ നാ​ടി​ന് ന​ല്ല​ത് ന​ട​ക്ക​രു​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം പു​റ​ത്തു​പോ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ആ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പ​ര​സ്യ​പ്പെ​ടു​ത്ത​ണം എ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എം​ഒ​യു​വി​ന്‍റെ പ​ക​ര്‍​പ്പ് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ചോ​ദി​ച്ച​വ​ര്‍​ക്കെ​ല്ലാം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ലൈ​ഫ് മി​ഷ​നി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് പ​ദ​വി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​ജിവെച്ചത്. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തിയു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കാ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​ന്‍ രാ​ജി​വെ​യ്ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്ര​മ​ക്കേ​ടു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം സ്വീ കാ​ര്യ​മ​ല്ല. അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സി​ന് പ​രി​മി​തി​യു​ണ്ട്. കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ; കേരളം ഗൂണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ്...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി കേന്ദ്ര...

വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു

0
വള്ളികുന്നം : വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു. കഴിഞ്ഞ...

രാഹുൽ ​ഗാന്ധിക്കെതിരായ പരാതി ; ‘പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം’ –...

0
ന്യൂ ഡല്‍ഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ...