കോഴിക്കോട് സ്വദേശി യാംബുവില്‍ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

യാംബു: കോഴിക്കോട് സ്വദേശി യാംബുവില്‍ കോവിഡ് ബാധിച്ച് മരിച്ചു. വെസ്റ്റ് ഹില്‍ ചീരുവീട്ടില്‍ കോലശ്ശേരി മുഹമ്മദ് സലിം (66) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി നേരത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗമുക്തനായി കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച്‌ മരിക്കുകയായിരുന്നു.

ജിദ്ദയില്‍ പ്രവാസം ആരംഭിച്ച ഇദ്ദേഹം പിന്നീട് യാംബുവിലെ പ്രസിദ്ധ പെട്രോ കെമിക്കല്‍ കമ്പനിയായ യാന്‍പെറ്റില്‍ 20 വര്‍ഷം ജോലി ചെയ്തിരുന്നു. ശേഷം ‘നാറ്റ്പെറ്റ്’ പെട്രോ കെമിക്കല്‍ കമ്പനിയില്‍ പര്‍ച്ചേസിങ് വിഭാഗത്തില്‍ 12 വര്‍ഷമായി സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.

കോഴിക്കോട് റിട്ടയേര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ ആയിരുന്ന പരേതനായ സി.കെ. മൊയ്‌തീന്‍ കോയയാണ് പിതാവ്. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. യാംബു നാറ്റ്പെറ്റ് കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാംകുളം ‘നെസ്റ്റി’ല്‍ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവര്‍ മക്കളാണ്. മരുമകള്‍: നിനു. സഹോദരങ്ങള്‍: നസീം, റസിയ, മുംതസ്, സറീന, ജാസ്മിന്‍, തസ്‌നീം, സുഹാദ്.

യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം യാംബുവില്‍ തന്നെ ഖബറടക്കും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്ത യാത്ര മഴയോടൊപ്പം – വെള്ളിയാഴ്ച രാവിലെ...

0
റാന്നി: ലോക പരിസ്ഥിതി ദിനത്തില്‍ ഡിറ്റിപിസി സഹകരണത്തോടെ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ...

ഉബറിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; എച്ച്ആർ വിഭാഗത്തിൽ 23 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു

0
ന്യൂയോർക്ക്: ആഗോള റൈഡ്-ഹെയ്‌ലിങ് ഭീമന്മാരായ ഉബർ (Uber) തങ്ങളുടെ ഹ്യൂമൻ റിസോഴ്‌സ്...

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...