കോഴഞ്ചേരിയിൽ പ്ലാസ്റ്റിക്ക് ഷ്രഡിങ് ബെയിലിങ്ങ് യുണിറ്റ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് 

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ സ്‌റ്റേഡിയത്തില്‍ പ്ലാസ്‌റ്റിക്‌ ഷ്രഡിങ്‌ ബെയിലിങ്‌ യൂണിറ്റുകള്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് എത്തുന്നു. വളരെ നാളുകളായി ഇലന്തൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അഭിമുഖീകരിക്കുന്ന അജൈവ മാലിന്യ സംസ്‌കരണത്തിന്റെ പരാതികള്‍ക്ക്‌ ഇതുവഴി ഒരു ശാശ്വത പരിഹാരം ഉണ്ടാകും.

ബ്ലോക്ക്‌ പരിധിയിലുള്ള ഏഴു ഗ്രാമപഞ്ചായത്തുകളിലെ വീടുകളിലും സ്‌ഥാപനങ്ങളിലും നിന്ന്‌ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഗ്രാമ പഞ്ചായത്ത്‌ തലത്തില്‍ രൂപീകരിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും അവിടെ വെച്ച്‌ തരംതിരിച്ച്‌ ഗ്രാമപഞ്ചായത്ത്‌ സ്‌റ്റേഡിയത്തില്‍ നിര്‍മ്മിക്കുന്ന റിസോഴ്‌സ്‌ റിക്കവറി ഫെസിലിറ്റിയില്‍ എത്തിക്കുകയും ചെയ്യുന്നു.

പുനരുപയോഗ സാധ്യത ഇല്ലാത്ത കട്ടി കുറഞ്ഞ പ്ലാസ്‌റ്റിക്‌ പൊടിച്ച്‌ ടാറിങ്ങിന്‌ ഉപയോഗിക്കുന്നതിനായി കൈമാറും. പുനരുപയോഗ സാധ്യത ഉള്ള പ്ലാസ്‌റ്റിക്കുകള്‍ ബെയിലിങ്‌ മെഷീനില്‍ പതുക്കി മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‌ കൈമാറും. സര്‍ക്കാര്‍ ഉടമസ്‌ഥതയില്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ കീഴിലുള്ള ക്ലീന്‍ കേരള കമ്പനിക്കാണ്‌ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പു ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...