Monday, April 29, 2024 11:54 am

പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ പേരില്‍ നിര്‍മ്മിക്കുന്ന പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ശിലാഫലകത്തിന്റെ അനാച്ഛാദനം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. അനിതയുടെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.കെ. ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രാധാകൃഷ്ണക്കുറുപ്പ് ( കുന്നന്താനം), റജി ശാമുവേല്‍ ( മല്ലപ്പള്ളി ), വൈസ് പ്രസിഡന്റ് ടി.എന്‍. ശാന്തമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ശ്രീലേഖ, ഷിനി കെ. പിള്ള, തിരുവല്ല ഡിഇഒ പി.ആര്‍. പ്രസീന, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.എന്‍. മോഹനന്‍, എബി മേക്കരിങ്ങാട്ട്, ജ്ഞാനമണി മോഹനന്‍, വി.പി. രാധാമണിയമ്മ, രജനി രതീഷ്, ബാബു കൂടത്തില്‍, ബി. പ്രമോദ്, ഹെഡ്മിസ്ട്രസ് ബി. സുനീലാദേവി, സ്റ്റാഫ് സെക്രട്ടറി ബീന വറുഗീസ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ബാബു പാലയ്ക്കല്‍, അജിമോന്‍ കയ്യാലാത്ത്, വിനോദ് വേളൂക്കാവില്‍, അഡ്വ. സന്തോഷ് തോമസ്, പിടിഎ ഭാരവാഹികളായ പി.ടി. ഷിനു, കൊച്ചുമോള്‍ തോമസ്, സുജ ബാബു, കെ.ജെ. ജ്യോതി, ആര്‍. ജയകുമാര്‍, ടി.ജി. ജോണ്‍ വെങ്കോട്ട, കെ.ആര്‍. മുരളീധരന്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍

0
ചെന്നൈ: മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍...

പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

0
റാന്നി : പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം...

ചുമത്ര –  നാലുകോടി റോഡ് യാഥാർഥ്യമാക്കാൻ നഗരസഭയിട്ട പദ്ധതി പാളി

0
തിരുവല്ല : ചുമത്ര -  നാലുകോടി റോഡ് യാഥാർഥ്യമാക്കാൻ നഗരസഭയിട്ട പദ്ധതി...

‘തൃശൂരിലെ ജനങ്ങൾക്ക് മനസ് നിറഞ്ഞ നന്ദി’ ; ഫെയ്സ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപി

0
തൃശൂർ : തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ്...