Friday, May 10, 2024 2:44 pm

ചുമത്ര –  നാലുകോടി റോഡ് യാഥാർഥ്യമാക്കാൻ നഗരസഭയിട്ട പദ്ധതി പാളി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ചുമത്ര –  നാലുകോടി റോഡ് യാഥാർഥ്യമാക്കാൻ നഗരസഭയിട്ട പദ്ധതി പാളി. ചുമത്രയ്ക്ക് സമീപം തോട്ടിയക്കടവിൽ പാലം പണിയുന്നതിന് 90 ലക്ഷം രൂപയുടെ പദ്ധതി അഞ്ച് വർഷംമുമ്പ് അനുവദിച്ചിരുന്നു. അപ്രോച്ച് റോഡിന്റെ കുറേഭാഗം തീർത്തതൊഴിച്ചാൽ പണികൾ മുമ്പോട്ടുപോയിട്ടില്ല. ഇപ്പോൾ ഇങ്ങനൊരു പദ്ധതി നഗരസഭയുടെ ബജറ്റിലില്ലതാനും. ഇതോടെ 2027-18 മുതൽ പലവർഷങ്ങളിലായി മുടക്കിയ ലക്ഷങ്ങൾ വെറുതെയാകുകയും ചെയ്തു. ആർക്കും പ്രയോജനമില്ലാതെ പുഞ്ചയുടെ നടുവിലേക്ക് ഒരുപാത പൂർത്തിയാക്കാതെ കിടക്കുന്നതാണ് മിച്ചം. ചുമത്രയിൽനിന്ന് നാലുകോടിയിലേക്ക് വിഭാവനംചെയ്ത പാതയാണ് ജില്ലാ അതിർത്തിയിലെ തോട്ടായിക്കടവിൽ മുടങ്ങിയിരിക്കുന്നത്. പുഞ്ച നെടുകെമുറിച്ച് തോട്ടായിത്തോടുകടന്ന് നാലുകോടിക്ക് സമീപമുള്ള പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തേക്കാണ് നിർദിഷ്ട പാതയെത്തുന്നത്. ചങ്ങനാശ്ശേരി ഭാഗത്ത് റോഡുപണികൾക്കായി നേരത്തേ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചില്ലറപ്പണികൾ നടത്തിയെങ്കിലും ഉപയോഗപ്രദമായ പാതയായി മാറിയിട്ടില്ല. മണ്ണ് കൂടിക്കിടക്കുന്നഭാഗത്ത് ചെറിയമരങ്ങൾ വളർന്നുനിൽപ്പുണ്ട്. ബാക്കിഭാഗം പൊന്തക്കാടുകളായി മാറി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ കെപിസിസിയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ വ്യാജ വീഡിയോ ; നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച...

ഭൂമി കുംഭകോണ കേസ് ; ഹേമന്ത് സോറൻ്റെ ഹർജി തള്ളി സുപ്രീം കോടതി

0
നൃൂഡൽഹി : ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചോദ്യം...

വന്ദനാ ദാസ് വേദനിക്കുന്ന ഓര്‍മ്മ, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം : മന്ത്രി...

0
തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റേയും സമൂഹത്തിന്റേയുമുള്‍പ്പെടെ എല്ലാവരുടേയും...

സംസ്ഥാനത്തെ കോളജുകളില്‍ നാലുവര്‍ഷ ബിരുദക്ലാസ് ജൂലൈ ഒന്നുമുതല്‍

0
തിരുവനന്തപുരം : ഈ അക്കാദമിക്ക് വര്‍ഷം നാലുവര്‍ഷ ബിരുദ ഓണേഴ്സ്...