ഝാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹാജി ഹുസയ്ന്‍ അന്‍സാരി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

റാഞ്ചി:  ഝാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹാജി ഹുസയ്ന്‍ അന്‍സാരി (73) അന്തരിച്ചു. കൊറോണവൈറസില്‍ നിന്ന് രോഗമുക്തി നേടിയതിന്റെ പിറ്റേന്ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

സെപ്തംബര്‍ 26നാണ് കൊവിഡ് സ്ഥിരീകരിച്ച അന്‍സാരിയെ ചികിത്സക്കായി റാഞ്ചി മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

1947ല്‍ ദിയോഗര്‍ ജില്ലയിലെ പിപ്​ര ഗ്രാമത്തില്‍ ജനിച്ച അന്‍സാരി 1995ലാണ്​ ആദ്യമായി നിയമസഭ സാമാജികനായത്​. 2000, 2009, 2019 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും നിയമസഭയിലെത്തി.

അന്‍സാരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഹേമന്ദ്​ സോറന്‍ അനുശോചനം രേഖപ്പെടുത്തി. സംസ്​ഥാന രൂപികരണത്തില്‍ സുപ്രധാന പങ്ക്​ വഹിച്ച ​നേതാവായിരുന്നു അദ്ദേഹമെന്ന്​ സോറന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യാസഹോദരന് നേരേ എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്തു ; പ്രതി പിടിയിൽ

0
മലപ്പുറം : കുടുംബവഴക്കിനെത്തുടര്‍ന്ന് എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച...

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...

ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര...

0
കൊച്ചി: കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം...