Monday, April 29, 2024 12:44 pm

തൊണ്ടയില്‍ പുതിയ ഗ്രന്ഥി കണ്ടെത്തി ; അര്‍ബുദചികിത്സയില്‍ പ്രാധാന്യമുള്ളതെന്ന് ശാസ്തജ്ഞര്‍

For full experience, Download our mobile application:
Get it on Google Play

നെതര്‍ലാന്‍ഡ് : മനുഷ്യശരീരത്തില്‍ പുതിയ അവയവഭാഗം നെതര്‍ലാന്‍ഡ്‌സിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മൂക്കിന് പിന്നില്‍ തൊണ്ടയുടെ മുകളില്‍ ഉള്‍ഭാഗത്തായാണ് ഒരു ജോടി ഉമിനീര്‍ഗ്രന്ഥികള്‍(salivary glands) നെതര്‍ലാന്‍ഡ്‌സ് കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രോസ്‌റ്റ്രേറ്റ് കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് സിടി സ്‌കാനും പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി(PET) സ്‌കാനും സംയോജിപ്പിച്ച് നടത്തി വന്ന PSMA PET-CT സ്‌കാന്‍ ഗവേഷണങ്ങള്‍ക്കിടയിലാണ് ‘അബദ്ധവശാല്‍’ ഈ ശരീരഭാഗം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെട്ടത്.

ഇതുവരെ മെഡിക്കല്‍ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്ന ഈ ഗ്രന്ഥികളുടെ സാന്നിധ്യം നൂറോളം അര്‍ബുദരോഗികളില്‍ പരിശോധന നടത്തി ശാസ്ത്രജ്ഞര്‍ ഉറപ്പുവരുത്തിയതായി റേഡിയോതെറാപ്പി ആന്‍ഡ് ഓങ്കോളജി(Radiotherapy and Oncology) ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗ്രന്ഥികളുടെ കണ്ടുപിടിത്തം അര്‍ബുദ ചികിത്സാരംഗത്ത് സഹായകരമായേക്കുമെന്ന് നെതര്‍ലാന്‍ഡ്‌സ് കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. വൗട്ടര്‍ വോഗല്‍ പറഞ്ഞു.

മൂക്കിന് പിന്നിലെ പ്രത്യേക ഭാഗത്തു(nasopharynx region)ള്ള ഗ്രന്ഥികളുടെ സാന്നിധ്യം ശാസ്ത്രജ്ഞരുടെ ചിന്തയില്‍ പോലും ഇതു വരെ കടന്നുവന്നിരുന്നില്ല. ടോറസ് ട്യൂബറിസ് (torus tubaris) എന്ന തരുണാസ്ഥിയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന വിധത്തില്‍ കണ്ടെത്തിയതിനാല്‍ ഈ ഗ്രന്ഥിജോടിയ്ക്ക് ട്യൂബറിയല്‍ സലൈവറി ഗ്ലാന്‍ഡ്‌സ്(tubarial salivary glands) എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഏകദേശം 1.5 ഇഞ്ചോ(3.9 സെന്റിമീറ്റര്‍)ളമാണ് ഇവയ്ക്ക് കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിപ്പമുള്ള ഗ്രന്ഥികള്‍ ഇതു വരെ ശ്രദ്ധയില്‍ പെടാത്തതിന്റെ ആശ്ചര്യത്തിലാണ് ശാസ്ത്രജ്ഞര്‍.

നാവിനടിയിലും താടിയെല്ലിന് കീഴെയും താടിയെല്ലിന് പുറകിലും സ്ഥിതി ചെയ്യുന്ന മൂന്ന് ഉമിനീര്‍ ഗ്രന്ഥികളാണ് ഇതു വരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയവ. ഇവ കൂടാതെ തൊണ്ട, വായ എന്നിവടങ്ങളിലെ ശ്ലേഷ്മകലകളില്‍ അതിസൂക്ഷ്മമായ ആയിരക്കണക്കിന് ഉമിനീര്‍ഗ്രന്ഥികളുണ്ടെന്നും അക്കാരണത്താല്‍ തന്നെ ഇത്രയും വലിപ്പമുള്ള ഗ്രന്ഥികള്‍ ഇപ്പോള്‍ മാത്രം കണ്ടെത്താനായതില്‍ അദ്ഭുതമുണ്ടെന്നും വൗട്ടര്‍ വോഗല്‍ പറഞ്ഞു.

99 പ്രോസ്‌റ്റേറ്റ് രോഗികളുള്‍പ്പെടെ 100 പേരെ പഠനവിധേയരാക്കിയാണ് ഈ പുതിയ ഗ്രന്ഥികളുടെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ ഉറപ്പു വരുത്തിയത്. കൂടാതെ രണ്ട് കഡാവറുകളിലും ഇവര്‍ പരിശോധന നടത്തിയിരുന്നു. PSMA PET-CT സ്‌കാനിങ്ങില്‍ രോഗികളില്‍ ഒരു റേഡിയോ ആക്ടീവ് ട്രെയ്‌സര്‍ കടത്തിവിടുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. സാധാരണ ഉപയോഗിക്കുന്ന സ്‌കാനിങ് രീതിയേക്കാള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രം ലഭിക്കാന്‍ ഇത് സഹായകമാണ്.

അര്‍ബുദചികിത്സാരംഗത്ത് ഏറെ പ്രാധാന്യമുള്ളതാണ് പുതിയ കണ്ടുപിടിത്തമെന്ന് വൗട്ടര്‍ വോഗല്‍ പറയുന്നു. രോഗികളില്‍നിന്ന് ഉമിനീര്‍ഗ്രന്ഥികള്‍ നീക്കം ചെയ്യാതിരിക്കാനായി ഡോക്ടര്‍മാര്‍ പരമാവധി റേഡിയേഷന്‍ ചികിത്സയ്ക്കാണ് മുതിരുന്നത്. ഇവ നീക്കം ചെയ്യുന്നത് മൂലം രോഗികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനും പ്രയാസം ഉണ്ടാക്കും. പുതിയതായി കണ്ടെത്തിയ ഗ്രന്ഥികള്‍ ഉപയോഗപ്പെടുത്തി ചികിത്സയുടെ ഫലമായി രോഗികള്‍ക്കുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി അർജുന് വധശിക്ഷ

0
കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ...

പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ കർമം നടന്നു

0
പൂവത്തൂർ : വഞ്ചിപ്പാട്ടിന്‍റെയും വായ് കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് ; ‘എച്ച്’ പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം

0
തിരുവനന്തപുരം: ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത...

മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് 

0
പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി...