പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ കർമം നടന്നു

For full experience, Download our mobile application:
Get it on Google Play

പൂവത്തൂർ : വഞ്ചിപ്പാട്ടിന്‍റെയും വായ് കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ കർമം  പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ.എസ്.രാജൻ മൂലവീട്ടിൽ നിർവഹിച്ചു. കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.സുജാത, അംഗങ്ങളായ എൻ.സി.രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, വിവിധകരകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരടക്കം ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മലർത്തൽ കർമ്മം. ഏരാവ് മാതാവ് പലകകൾ അടങ്ങുന്ന അടിത്തട്ടും ചില്ലോരായവും അച്ചിൽ ഘടിപ്പിച്ചശേഷം രണ്ട് ചെയിൽ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പള്ളിയോടം മലർത്തിയത്. ചടങ്ങുകൾക്ക് മുന്നോടിയായി ആറന്മുള പാർഥസാരഥിക്ഷേത്രം, പൂവത്തൂർ കവലയിൽ ദേവീക്ഷേത്രം, പന്നിപ്രയർ ശിവക്ഷേത്രം, തൃക്കണ്ണപുരം മഹാവിഷ്ണക്ഷേത്രം, ശാസ്താകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തി. രാവിലെ എട്ടുമണിയോടെ വിശിഷ്ടാതിഥികളെ പൂവത്തൂർ ജംഗ്ഷനില്‍ സ്വീകരിച്ച് മാലിപ്പുരയിലേക്ക് ആനയിച്ചു.

പ്രധാന ശിൽപ്പികളായ ചങ്ങംകരി വേണുവാചാരി, മകൻ വിഷ്ണു വേണുവാചരി, സഹശിൽപ്പിമാർ, കരക്കാർ എന്നിവർ പള്ളിയോടത്തിന് ഇരുവശത്തുമായി നിലയുറപ്പിച്ചു. തടർന്ന് മലർത്തൽ കർമം നടന്നു. പള്ളിയോട നിർമാണ സമിതി ജനറൽ കൺവീനറും 571-ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡൻറുമായ പ്രസന്നകുമാർ പനന്താനത്ത്, നിർമാണ സമിതി പ്രസിഡൻറ് പി.ആർ.പ്രമോദ് പുത്തൻപുരയ്ക്കൽ, പി.കെ.മുരളീധരൻ നായർ പടിഞ്ഞാറെ തിക്കോയിപ്പുറത്ത്, ഖജാൻജി എം.എൻ. ചന്ദ്രശേഖരപിള്ള ബിജുസദനം, കൺവീനർ എൻ.സി. ബാലചന്ദ്രൻ നായർ നല്ലൂർ, വൈസ് പ്രസിഡൻറ് സോനു എസ്.പിള്ള പ്രാറ്റിയേത്ത്, ജോയിൻറ് സെക്രട്ടറി ജി.ജയകൃഷ്ണൻ മതുക്കോടിക്കൽ, പബ്ളിസിറ്റി കൺവീനർ രാഹുൽ ആർ.നായർ ഉരുളികുന്നത്ത്, കരയോഗം സെക്രട്ടറി എം.ആർ.സന്തോഷ്‍കുമാർ മായാസദനം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....