നെല്ലിയാമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി അർജുന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റി​ട്ട​യേ​ർ​ഡ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​നെ​ല്ലി​യാമ്പ​ത്ത് ​പ​ദ്മാ​ല​യ​ത്തി​ൽ​ ​കേ​ശ​വ​ൻ​, ​ഭാ​ര്യ​ ​പ​ത്മാ​വ​തി​യ​മ്മ​ ​എ​ന്നി​വ​രാണ്​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഈ മാസം ഇരുപത്തിനാലിനാണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.2021 ജൂൺ 10 ന് രാത്രി എട്ടരയോടെയാണ് അരുംകൊലകൾ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമായിരുന്നു മരിച്ചത്. ദമ്പതികളുടെ അയൽവാസിയായിരുന്നു പ്രതി.മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പൊലീസിന് ലഭിച്ച വിവരം.

എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. ​അതേവർഷം സെപ്തംബർ പതിനേഴിനാണ് അർജുൻ അറസ്റ്റിലായത്. ചോ​ദ്യം​ ​ചെ​യ്യ​ലി​നി​ടെ​ ​അ​ർ​ജു​ൻ​ ​സ്‌​റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യോ​ടു​ക​യും​, ​അ​ടി​വ​സ്ത്ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചിരു​ന്ന​ ​എ​ലി​വി​ഷം​ ​ക​ഴി​ച്ച് ​ആ​ത്മ​ഹ​ത്യ​ക്ക് ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളടക്കം നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...