സുരക്ഷാക്രമീകരണങ്ങളില്ലാതെ  അടൂർ റവന്യൂ ടവർ

For full experience, Download our mobile application:
Get it on Google Play

അടൂർ : സുരക്ഷാക്രമീകരണങ്ങളില്ലാതെ  അടൂർ റവന്യൂ ടവർ.  35 സർക്കാർ ഓഫീസുകളും 130 സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ടവറിൽ ദിവസവും നിരവധി ആളുകളാണ് വന്നുപോകുന്നത്. എന്നാൽ ടവറിൽ വേണ്ട സുരക്ഷാക്രമീകരണം ഇതുവരെയും ചെയ്യാൻ അധികൃതർക്കായിട്ടില്ല. നിലവിൽ ഒരു തീപിടത്തമോ മറ്റോ ഉണ്ടായാൽ ഇതിനെ അതിജീവിക്കാൻ പറ്റിയ സംവിധാനം ഒന്നുംതന്നെ ഇപ്പോൾ ടവറിലില്ല. കെട്ടിടം പണിഞ്ഞ സമയത്ത് സ്ഥാപിച്ച അഗ്നിശമന ഉപകരങ്ങൾ ഒന്നും ഇപ്പോൾ പ്രവൃത്തിക്കാത്ത അവസ്ഥയിലാണ്. ഉപകരണങ്ങൾ പലതും തുരുമ്പെടുത്തു. കെട്ടിടത്തിൽ അഗ്നിമൂലമുണ്ടാകുന്ന അപകടങ്ങൾ നടന്നാൽ പ്രവത്തിക്കേണ്ട ആപത്‌സൂചകങ്ങളോ പുകയോ തീയോ ഉണ്ടായാൽ പ്രവർത്തിക്കേണ്ട സ്വയംപ്രവർത്തക അലാറങ്ങളും ഇവിടെ പ്രവർത്തിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ എല്ലാം കാലപ്പഴക്കത്താൽ നശിച്ചു. ടവറിൽ ഒരു തീപിടിത്തംപോലുള്ള ആപത്തുനടന്നാൽ അഗ്നിശമനയ്ക്ക് അവരുടെ വാഹനം ടവർ പരിസരത്ത് നിർത്തിയിട്ട് പ്രവർത്തിക്കാൻ സൗകര്യമില്ല എന്നതും വലിയ പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കാൻ കഴിഞ്ഞ വർഷം ഹൗസിങ് ബോർഡ് ചില തീരുമാനങ്ങൾ എടുത്തിരുന്നു. എന്നാൽ തീരുമാനം ഒന്നും നടപ്പായില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....