Wednesday, July 3, 2024 12:52 pm

 യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു.  പോലീസ് കേസില്‍ അകപ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ച്‌ പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി.

യുവതിയുടെ പരാതി സംബന്ധിച്ച് പോലീസ് അനാസ്ഥ കാട്ടുന്നത് ചൂണ്ടിക്കാട്ടി പത്തനംതിട്ട മീഡിയ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ശല്യം തുടര്‍ന്നതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച്‌ ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയുമായിരുന്നു. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനിടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. അതേസമയം പാര്‍ട്ടി നേതൃത്വത്തിനു യുവതി പരാതി നല്‍കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായാണ് സിപിഎം നല്‍കുന്ന വിശദീകരണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു ; ബ​സ് ക​ണ്ട​ക്ട​ർ പിടിയിൽ

0
പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തെ​ക്കേ വാ​വ​നൂ​ര്‍...

‘റീൽ എടുത്തത് ഞായറാഴ്ച ദിവസം ‘ ; സര്‍ക്കാര്‍ ഓഫീസിൽ റീൽസെടുത്ത ജീവനക്കാർ വിശദീകരണം...

0
പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ....

ഏ​ലൂ​രി​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

0
കൊച്ചി: ഏ​ലൂ​രി​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ച്...

കാര്യവട്ടത്ത് എംഎല്‍എമാരെ ആക്രമിച്ചത് പോലീസിന്‍റെ ഒത്താശയോടെ – വിഡി സതീശന്‍

0
തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്‍റ്...