Friday, May 3, 2024 2:46 pm

കോഴഞ്ചേരി പുതിയപാലം പൂര്‍ത്തിയാകുന്നത് 19.69 കോടി രൂപ ചെലവില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ പമ്പയാറിനുകുറുകെ പുതിയ കോഴഞ്ചേരി പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കിഫ്ബി 2016-17 പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ ഫണ്ടില്‍ നിന്നും 19.69 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പാലത്തിന് 198.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വേ വീതിയും ഇരുവശങ്ങളിലുമായി 1.6 മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കം ആകെ 12 മീറ്റര്‍ വീതിയാണുള്ളത്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്.

തോട്ടപ്പുഴശേരി പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന അപ്രോച്ച് റോഡ് കോഴഞ്ചേരി വണ്ടിപ്പേട്ടയ്ക്കു മുന്‍പിലുള്ള വണ്‍വേ റോഡില്‍ അവസാനിക്കും. മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികള്‍ നിലനിര്‍ത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിനു സമീപം നടവഴികളുമുണ്ട്. പഴയ കോഴഞ്ചേരി പാലത്തിന് 5.5 മീറ്റര്‍ കാര്യേജ് വേ വീതിയാണുള്ളത്. 1948 ല്‍ നിര്‍മിച്ച കോഴഞ്ചേരി പാലത്തിന്റെ ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് ഈ പാലം അപര്യാപ്തമായിരുന്നു. പുതിയ കോഴഞ്ചേരി പാലം വരുന്നതോടുകൂടി കോഴഞ്ചേരി ജംഗ്ഷനില്‍ നിലവിലുള്ള ഗതാഗതക്കുരുക്ക് കുറക്കാന്‍ സാധിക്കും. 19.69 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡ്, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎംബിസി വര്‍ക്കും ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തിയും ഉള്‍പ്പെടുത്തിയാണു നിര്‍മ്മിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിനെതിരെ കേസെടുത്തു

0
കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. സെ​ൻ​ട്ര​ൽ...

ടാറിങ്‌ ഉന്നത നിലവാരത്തില്‍ ; വൈദ്യുതി പോസ്‌റ്റുകള്‍ റോഡില്‍തന്നെ

0
കോഴഞ്ചേരി : ഇലന്തൂര്‍ ജെ.എം. ഹോസ്‌പിറ്റല്‍  ജംഗ്ഷനില്‍നിന്ന്‌ ഇലവുംതിട്ടയിലേക്കുള്ള റോഡ്‌ ഉന്നതനിലവാരത്തില്‍...

ഉഷ്ണതരംഗത്തിനു സാധ്യത ; പാലക്കാട്ടും കോഴിക്കോട്ടും ഇന്ന് യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യത. ഇരു ജില്ലകളിലും...

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം : എസ്എഫ്ഐ നേതാവ് അടക്കം 8...

0
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ എസ്എഫ്ഐ ആക്രമണം....