തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനിലക്കും സാധ്യതയുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചുവരെ ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്.മെയ് മൂന്നു മുതൽ ഏഴു വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഗ്രി സെൽഷ്യസ് വരെയും ആകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യ വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനിടയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനില തുടരാൻ സാധ്യത.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























