മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം : എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ എസ്എഫ്ഐ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് മഹാരാജസ് കോളേജ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്‍യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചത്. കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിക്കുകയും ഹോളോബ്രിക്സ് ഉപയോഗിച്ച് ശരീരമാലകലം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് അഫാം പോലീസിന് നൽകിയ മൊഴി. അപസ്മാരം വന്ന് നിലത്ത് വീണിട്ടും മർദ്ദനം തുടർന്നു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യു പ്രതിനിധിയായി മത്സരിച്ച് വിജയിച്ചത് മുതൽ തന്നോട് എസ്എഫ്ഐ പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. എസഎഫ്ഐ നേതാവ് നന്ദകുമാർ, അർജ്ജുൻ അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന അഫാമിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. നന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...