Thursday, May 2, 2024 12:44 pm

തേയില വില കുതിക്കുന്നു ; കൊളുന്തിനും റെക്കോഡ്​ വില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തേയില വില സര്‍വകാല റെക്കോഡിലേക്ക്. കിലോയ്ക്ക്  ശരാശരി 84 രൂപ ആയിരുന്നത് 300ലേക്ക് കുതിച്ചതോടെ കൊളുന്തിനും വില കുത്തനെ ഉയര്‍ന്നു. പൊടിത്തേയിലയുടെ ഇപ്പോഴത്തെ വില കിലോയ്ക്ക്​ 230 മുതല്‍ 250 രൂപവരെയാണ്.

ബ്രാന്‍ഡഡ് തേയിലയുടെ വില 290 മുതല്‍ 300 വരെയും. തുടര്‍ച്ചയായ പ്രളയവും കോവിഡ് പ്രതിസന്ധിയും ഉല്‍പാദനം കുറച്ചതോടെയാണ് തേയിലക്കും കൊളുന്തിനും വില ഉയര്‍ന്നത്. കൊളുന്തിന് 26 മുതല്‍ 31 രൂപവരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് അടുത്ത കാലത്തൊന്നും ലഭിക്കാത്ത വിലയാണ്​. ചെറുകിട തേയില കർഷകർക്കാണ്​ ഇതിന്റെ  മുഖ്യനേട്ടം. നാലുമാസം മുമ്പ് 14 രൂപയായിരുന്നു വില. രാജ്യത്തെ തേയില ഉല്‍പാദനത്തില്‍ 40 ശതമാനത്തി​ന്റെ  കുറവാണുണ്ടായിട്ടുള്ളത്​.

വില ഉയര്‍ന്നെങ്കിലും ഉല്‍പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭി​ച്ചേക്കില്ല. 22.56 രൂപയാണ് ടീബോര്‍ഡ് നിശ്ചയിച്ച തറവില. ഇതും ഏറ്റവും ഉയര്‍ന്ന വിലയാണ്. ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായതിനാല്‍ ഇപ്പോഴത്തെ ഉയര്‍ന്ന വില മാസങ്ങളോളം തുടരുമെന്നാണ് വിലയിരുത്തല്‍. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം ത്രിപുര, ഉത്തരഖണ്ഡ്, നാഗാലാന്‍ഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയില കൃഷിയുള്ളത്.

രാജ്യത്തെ ആകെ ഉല്‍പാദനത്തി​ന്റെ  32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. ലോകത്തെ തേയില ഉല്‍പാദനത്തില്‍ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും വിയറ്റ്‌നാം മൂന്നാമതും ശ്രീലങ്ക നാലാമതും നിൽക്കുന്നു. ഗുണനിലവാരം കൂടിയ തേയില ഉല്‍പാദനത്തിൽ മുന്നിലാണ്​ ഇന്ത്യ. അസം, ത്രിപുര, ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം കൊളുന്ത് ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞു. അസമില്‍ പ്രളയവും ത്രിപുരയിലും ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ചയുമാണ് വിനയായത്. കേരളത്തില്‍ ഏറ്റവുമധികം ഉല്‍പാദനം ഇടുക്കിയിലും വയനാട്ടിലുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈദ്യുതിമുടക്കം ; പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കുന്നു

0
ചാരുംമൂട് : അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം...

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ; മേയറും എം.എല്‍.എയും സംഘവും നടത്തിയ...

0
തിരുവനന്തപുരം: മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ...

അധിർ രഞ്ജൻ ബിജെപി ഏജന്റെന്ന് മമതാ ബാനർജി

0
ഡൽഹി: അധിർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ...

ഇതാ 26 കിമി മൈലേജുമായി ടൊയോട്ടയുടെ ഏറ്റവും വിലകുറഞ്ഞ ഏഴ് സീറ്റർ കാർ

0
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനോടുകൂടിയ ടൊയോട്ട...