Monday, April 29, 2024 1:01 pm

കശ്മീരില്‍ അനുച്ഛേദം 370 പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ ആന്തമാനിലേക്കയച്ച്‌ പത്ത് വര്‍ഷം തടവിലടണo : സഞ്ജയ് റാവത്ത്

For full experience, Download our mobile application:
Get it on Google Play

പൂനെ: പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്ത്തിക്കെതിരേ ആഞ്ഞടിച്ച്‌ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ചൈനയുടെ സഹായത്തോടെ കശ്മീരില്‍ അനുച്ഛേദം 370 പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ ആന്തമാനിലേക്കയച്ച്‌ പത്ത് വര്‍ഷം തടവിലടണമെന്നാണ് റാവത്ത് ആവശ്യപ്പെട്ടത്.

മെഹബൂബ മുഫ്ത്തിയോ ഫാറൂഖ് അബ്ദുല്ലയോ ആരുമാവട്ടെ ചൈനയുടെ സഹായത്തോടെ ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല. അവരെ അറസ്റ്റ് ചെയ്ത് ആന്തമാനില്‍ പത്ത് വര്‍ഷം തടവിലിടും. അവരെന്താണ് ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നത്- റാവത്ത് ചോദിച്ചു.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 പുനസ്ഥാപിക്കാന്‍ ചൈനയുടെ സഹായം തേടുന്ന മെഹബൂബ മുഫ്ത്തിക്കും ഫാറൂഖ് അബ്ദുല്ലയുടെയും പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കണമെന്ന് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് രൂപം കൊണ്ട പീപ്പിള്‍സ് അലിയന്‍സ് ഫോര്‍ ദി ഗുപ്കര്‍ ഡിക്ലറേഷന്‍ അംഗങ്ങള്‍ കാര്‍ഗിള്‍ ഡെമോക്രാറ്റിക് അലയന്‍സ് നേതാക്കളെ കഴിഞ്ഞ ദിവസം കണ്ടതാണ് ശിവസേനാ നേതാവിനെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. ഒമര്‍ അബ്ദുല്ല, ഗുലാം നബി ലോന്‍ ഹന്‍ജൗറ, നസീര്‍ അസ്‌ലം വാനി തുടങ്ങിയവാരണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ദി ഗുപ്കര്‍ ഡിക്ലറേഷന്റെ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയും വൈസ് പ്രസിഡന്റ് മെഹബൂബ മുഫ്ത്തിയുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയിൽ ശക്തമായ ചുഴലിക്കാറ്റ് ; അഞ്ച് പേർ കൊല്ലപ്പെട്ടു

0
ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഗ്വാങ്ഷൂ നഗരത്തിൽ ശക്തമായ ചുഴലിക്കാ​റ്റിൽ അഞ്ച്...

വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി വാർഷികം ആചരിച്ചു

0
അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി...

അപരന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു : പൊതുതാത്പര്യ ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ...

സുരക്ഷാക്രമീകരണങ്ങളില്ലാതെ  അടൂർ റവന്യൂ ടവർ

0
അടൂർ : സുരക്ഷാക്രമീകരണങ്ങളില്ലാതെ  അടൂർ റവന്യൂ ടവർ.  35 സർക്കാർ ഓഫീസുകളും...