Monday, June 17, 2024 6:50 pm

അമ്മയെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മകന്‍​ പൊ​ലീ​സ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം: മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യെ കല്ലമ്പലം പോലീ​സ് പി​ടി​കൂ​ടി. ഒ​റ്റൂ​ര്‍ തോ​ക്കാ​ല സ​ജി നി​വാ​സി​ല്‍ ഷാ​ജി (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ പൊ​ലീ​സ് പ​റ​യു​ന്ന​ത്.  പ്ര​തി ഷാ​ജി വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി മ​ദ്യം വാ​ങ്ങി​വ​രു​ക​യും മ​ദ്യ​പി​ച്ച ശേ​ഷം വീ​ട്ടു​കാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും സ്ഥി​രം ശ​ല്യ​മു​ണ്ടാ​ക്കി​വ​രു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് പു​ഷ്പ​വ​ല്ലി (69) ഇ​തി​നെ വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പു​ഷ്പ​വ​ല്ലി കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള്ളം കോ​ര​വെ ക​ത്തി​യു​മാ​യി പി​റ​കി​ലൂ​ടെ എ​ത്തി​യ പ്ര​തി പു​ഷ്പ​വ​ല്ലി​യു​ടെ മു​തു​കി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പു​ഷ്പ​വ​ല്ലി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി അ​നു​വ​ദി​ച്ചി​ല്ല.

വി​വ​രം അ​റി​ഞ്ഞ്​ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് പു​ഷ്പ​വ​ല്ലി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. പൊ​ലീ​സ് എ​ത്തി​യ സ​മ​യം പ്ര​തി വീ​ടി​നു​ള്ളി​ല്‍ ക​യ​റി വാ​തി​ല​ട​ക്കു​ക​യും ഓ​ടി​ള​ക്കി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി മ​ര​ത്തി​ലൂ​ടെ ഊ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി സു​രേ​ഷി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ കല്ലമ്പലം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ എ​സ്.​എ​ച്ച്‌.​ഒ ഐ. ​ഫ​റോ​സിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി. ​ഗം​ഗാ​പ്ര​സാ​ദ്, ആ​ര്‍.​എ​സ്. അ​നി​ല്‍, ജി.​എ​സ്.​ഐ സ​നി​ല്‍ കു​മാ​ര്‍, ജി.​എ.​എ​സ്.​ഐ സു​നി​ല്‍, ഷാ​ന്‍, ഡ​ബ്ല്യൂ.​സി.​പി.​ഒ സു​ര​ജ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

പ​രി​ക്കു​പ​റ്റി​യ പു​ഷ്പ​വ​ല്ലി​യെ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ര്‍​ക്ക​ല പു​ന​ര്‍​ജ​നി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി എ​ന്ന സം​ഘ​ട​ന ഏ​റ്റെ​ടു​ത്ത്​ ചി​കി​ത്സ ന​ട​ത്തി വരിക​യാണ്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം ; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

0
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക്...

രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ് ആയി മോഷ്ടാക്കളെ പോലീസ്...

0
മാനന്തവാടി: രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ്...

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയ സംഭവം; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ്...

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് ലഭിച്ചതായി...

ഡാര്‍ജിലിംഗ് ട്രെയിൻ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം, സേഫ്റ്റി കമ്മീഷൻ...

0
കൊൽക്കത്ത: ഡാർജിലിം​ഗ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന്...