മേക്ക് അപ്പ് ചെയ്തുകൊണ്ടിരുന്ന വധുവിനെ മുൻകാമുകൻ വെടിവച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: വധുവിനെ മുൻകാമുകൻ വെടിവച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജൽ (22) ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ആയിരുന്നു കൊലപാതകം. കൊലയ്ക്ക് പിന്നാലെ കാജലിന്റെ മുൻകാമുകൻ ദീപക് ഓടിരക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹത്തിന് മുന്നോടിയായി മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാർലറിൽ എത്തിയതായിരുന്നു കാജൽ. ഈ സമയം ദീപക് ബ്യൂട്ടി പാർലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേർക്ക് പലകുറി വെടിയുതിർക്കുകയുമായിരുന്നു. കാജലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇറങ്ങി വാ കാജൽ. നീ എന്നെ വഞ്ചിച്ചു എന്ന് ആക്രാശിച്ചാണ് ദീപക് എത്തിയത്.

ഇയാൾ തുവാല കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒരാൾ ബ്യൂട്ടി പാർലറിൽനിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഒരുങ്ങിക്കൊണ്ടിരുന്ന കാജലിന്റെ അടുത്തെത്തിയ ദീപക്, തന്റെ ഒപ്പം വരാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ കാജൽ അത് നിരസിച്ചു. തുടർന്നാണ് വെടിയുതിർത്തതെന്ന് കാജലിന്റെ സഹോദരി നേഹ പറഞ്ഞു. സഹോദരിക്കും മറ്റ് രണ്ട് സ്ത്രീകൾക്കുമൊപ്പമാണ് കാജൽ പാർലറിലേക്ക് എത്തിയത്. കാജലിന്റെ അതേ ഗ്രാമത്തിൽനിന്നുള്ളയാളാണ് ദീപക്കും. വിവാഹത്തിന് ഝാൻസിയിലേക്ക് പുറപ്പെട്ട കാജലിനെയും കുടുംബത്തെയും പിന്തുടർന്നാണ് ദീപക്കും എത്തിയത്. ദീപക്കിനെ പിടികൂടുന്നതിന് രണ്ട് പോലീസ് സംഘങ്ങൾക്ക് രൂപംകൊടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...