Saturday, May 25, 2024 3:40 am

സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതില്‍ അവകാശലംഘനമില്ലെന്ന് മന്ത്രി തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശ ലംഘനം ഇല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിയില്‍ വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു. കമ്മിറ്റിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്.

ജനം ചര്‍ച്ച ചെയ്യാന്‍ വേണ്ടിതന്നെയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. ഹാജരാകേണ്ടി വന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമാണ് ലഭിച്ചത്. സിഎജിയുടെ ഭാഗത്ത് നിന്ന് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശാസ്താംകോട്ട കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 10 വ‍ർഷം തടവും 1 ലക്ഷം പിഴയും

0
കൊല്ലം: ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ 5...

ഡ്രൈവിംഗ് ടെസ്റ്റിൽ ഇനി വിട്ടുവീഴ്ചയില്ല, കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങും :...

0
തൃശൂ‍‍ർ: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ്...

ഗവേഷണോന്മുഖതയും തൊഴിലവസരങ്ങളും നാല് വർഷ ബിരുദത്തിന്റെ പ്രത്യേകത : മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം: ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് നാല് വർഷ ബിരുദ...

യുഎഇയിൽ വീസ-ഓൺ-അറൈവൽ ലഭിക്കുന്നതിന് ആദ്യം ഓൺലൈൻ അപേക്ഷ ; പുതിയ നിബന്ധനകൾ അറിയാം

0
യുഎഇ : യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ...