Wednesday, May 15, 2024 8:24 pm

എ.കെ.ജി സെന്‍ററിലേക്ക് നിയമനം നടത്തുന്നതു പോലെയാകരുത് പി.എസ്.സി നിയമനമെന്ന് ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൂട്ട സ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളും ആരോപിച്ചു നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. യുവാക്കളുടെ ആശങ്ക സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ഷാഫി പറമ്പിലിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

പി.എസ്.സിയുടെ ഇരട്ടി താൽക്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയതെന്ന് ഷാഫി പറമ്പിൽ പ്രമേയം അവതിരിപ്പിച്ചു കൊണ്ട് പറഞ്ഞു. എ.കെ.ജി സെന്‍ററിലേക്ക് നിയമനം നടത്തുന്നതു പോലെ ആകരുത് പി.എസ്.സി നിയമനം. ഇപ്പോൾ റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റിയെന്നും ഷാഫി ആരോപിച്ചു. സർക്കാർ നടത്തുന്ന നിയമനങ്ങൾ സുതാര്യമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ചീഫ് സെക്രട്ടറി ഓഫീസിലടക്കം നിയമനങ്ങൾ നടത്തുന്ന തൈക്കാടുള്ള മിന്‍റിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. അടിയന്തര പ്രമേയത്തിന് അനുമതി സ്പീക്കർ നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി : അമ്മയ്ക്കും കാമുകനും...

0
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും...

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് : ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ...

0
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ത്രീകളുടേയും...

ഡെങ്കിപ്പനി ദിനം 16 ന് – ആഴ്ചതോറും ഡ്രൈ ഡേ ആചരിക്കുക

0
പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന...

സിസ്റ്റർ അഭയ കൊലക്കേസ് : പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ...