Sunday, April 28, 2024 11:32 am

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി സി. കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചെങ്കൊടിയുടെ തണലില്‍ നിന്ന് മാറി സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി സി. കാപ്പന്‍. തന്നെ മാത്രമല്ല പാലായിലെ ജനവിധിയോടുള്ള വഞ്ചന കൂടിയാണ് സിപിഎമ്മും ഇടത് നേതൃത്വവും കൈക്കൊണ്ടത്. തോറ്റ കക്ഷിക്കു ജയിച്ച കക്ഷിയുടെ സീറ്റ് പിടിച്ചെടുത്ത് നല്‍കുന്ന അനീതിയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

പാലാക്കാരോട് താന്‍ എന്നും കടപ്പെട്ടിരിക്കും. രണ്ടു പതിറ്റാണ്ടിലേറെയായി മണ്ഡലത്തിലെ പ്രവര്‍ത്തകരോട് ഹൃദയ ബന്ധമുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ ഇവിടത്തെ ജനങ്ങള്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജനത്തിനു മുകളിലല്ല ജനസേവകനാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും പാലാ തനിക്ക് ചങ്കാണെന്നും കാപ്പന്‍ പറഞ്ഞു.

സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെയും കാപ്പന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വ്യക്തിപ്രഭാവം കൊണ്ടാണ് ജയിച്ചതെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലം ലക്ഷ്യമിടുന്ന വി.എന്‍. വാസവന്‍ മുന്‍കൈയെടുത്താണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് ഇടതു മുന്നണിയില്‍ പ്രവേശനം തരപ്പെടുത്തിയത്. അതുകൊണ്ടു തന്നെ മാണി സി. കാപ്പന്റെ രാഷ്ട്രീയ എതിരാളി ഇപ്പോള്‍ വാസവന്‍ തന്നെയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ വിദേശ ശക്തികളുടെ കരങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

0
ന്യൂഡൽഹി : കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വിദേശ ശക്തികളുടെ കരങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ്...

അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുമോ? ; തീരുമാനം നീളുന്നു

0
ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം നീളും....

ശക്തമായ ത്രികോണ മത്സരത്തിൽ ആരെടുക്കും തൃശൂര്‍? ; സൂചനകള്‍ ഇങ്ങനെ…

0
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന...

കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞു ; പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കോട്ടയം : കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....